40 വര്‍ഷമായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ മരണ ശേഷം മക്കളെ അന്വേഷിച്ച് പത്രപരസ്യം നല്‍കി അയല്‍വാസികള്‍. നവംബര്‍ 13 നു മരിച്ച ലളിത കൃഷ്ണമൂര്‍ത്തിയെന്ന സ്ത്രീയുടെ ബന്ധുക്കളെ തേടിയാണ് പത്രപരസ്യം. വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ അന്ത്യകര്‍മങ്ങള്‍ അയല്‍വാസികള്‍ ചേര്‍ന്നാണ് നടത്തിയത്. 

'ചെന്നൈ സ്വദേശിയായിരുന്ന അവർക്ക് പെൺമക്കളും ബന്ധുക്കളുമുണ്ട്; അവരുടെ നിലവിലെ വിവരങ്ങളോ എവിടെയാണുള്ളതെന്നോ ഞങ്ങൾക്ക് അറിവില്ല. അവരുടെ മക്കളോ, അടുത്ത കുടുംബാംഗങ്ങളോ, ബന്ധുക്കളോ, അല്ലെങ്കിൽ അവരെക്കുറിച്ച് വിവരമുള്ള ആരെങ്കിലുമോ ദയവായി ഞങ്ങളെ ബന്ധപ്പെടണമെന്ന് ഞങ്ങൾ ആത്മാർഥമായി അഭ്യർഥിക്കുന്നു' എന്നാണ് പത്രപരസ്യത്തിലെ ഉള്ളടക്കം. 

ചെന്നൈയില്‍ നിന്നുള്ള ലളിത 40 വര്‍ഷത്തോളമായി മുംബൈയിലാണ് താമസം. ഇവരുടെ അയല്‍വാസിയായ ഉഷ ലക്ഷ്മി നാരായണന്‍, പവന്‍ ഷെട്ടി എന്നിവരുടെ നമ്പറുകളാണ് നോട്ടീസില്‍ കൊടുത്തിട്ടുള്ളത്. വിവരം ലഭിക്കുന്നവര്‍ ഇവരെ ബന്ധപ്പെടണമെന്നാണ് ആവശ്യം. പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട് കിഷോര്‍ സുബ്രമണ്യന്‍ എന്ന എക്സ് യൂസര്‍ ഇവരെ ബന്ധപ്പെട്ടു. 

രണ്ടു പെണ്‍മക്കളുണ്ടെങ്കിലും അവരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നാണ് പോസ്റ്റില്‍ പറയുന്നത്. കസിൻസായ ഒരു ദമ്പതികളാണ് അവർക്കുണ്ടായിരുന്ന ഏക കുടുംബം. മരണശേഷം കെട്ടിടത്തിലുള്ളവരാണ് മരണാനന്തര കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്. രക്തബന്ധത്തിലുള്ള ആരും തിരിഞ്ഞു നോക്കിയില്ല. കസിനും അയല്‍ക്കാരായ പവന്‍ ഷെട്ടിയെ പോലുള്ളവരുമാണ് അന്ത്യയാത്രയ്ക്ക് സമഹായിച്ചത്. ഇപ്പോഴവര്‍ മക്കളെ തേടുകയാണ് എന്നാണ് കിഷോര്‍ സുബ്രമണ്യം എഴുതിയത്. 

ENGLISH SUMMARY:

Neighbours in Mumbai have published a newspaper advertisement searching for the daughters and relatives of Lalitha Krishnamurthy, a Chennai native who lived alone for nearly 40 years before passing away on November 13. With no blood relatives coming forward, residents of her apartment building alongside a cousin couple carried out her final rites. The notice lists the contact numbers of neighbours Usha Lakshmi Narayanan and Pawan Shetty, earnestly appealing for anyone with information about her two daughters or family members to reach out. An X user named Kishore Subramanian contacted the neighbours after spotting the poster and shared the heartbreaking story online, drawing widespread attention.