s-keerthana

വിജയ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ എസ്. കീർത്തനയ്ക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുമ്പോള്‍ കീര്‍ത്തനയും  സന്നഹിതയായിരുന്നു. എന്നാല്‍ തന്‍റെ ഉഴമെത്തയിപ്പോഴാണ്  തിരഞ്ഞെടുക്കപ്പെട്ടെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കേറ്റ്  കൈവശമില്ലെന്ന് കീര്‍ത്തനയ്ക്ക് ബോധ്യപ്പെട്ടത്. ഇതേ തുടര്‍ന്ന്  സത്യപ്രതിജ്ഞ തടഞ്ഞു.

മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ ഇന്ന് നടന്ന ചടങ്ങിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടയിലാണ് ടിവികെ സർക്കാരിൽ മന്ത്രിയായ കീർത്തനയെയും സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. പോഡിയത്തിനരികിലേക്ക് കീർത്തന നടന്നെത്തുകയും സത്യപ്രതിജ്ഞ ചൊല്ലാൻ തയ്യാറെടുക്കുകയും ചെയ്തു. 

എന്നാൽ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കൈ ഉയർത്തിക്കാണിക്കുകയും എംഎൽഎയോട് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയുമായിരുന്നു.  സർട്ടിഫിക്കറ്റ് കൈവശമില്ലെന്ന്  കീർത്തന അറിയിച്ചു. തുടർന്ന്  അവര്‍  പ്രിൻസിപ്പൽ സെക്രട്ടറിയുമായി വേദിയിൽവെച്ച് സംസാരിക്കുകയും സത്യപ്രതിജ്ഞ ചെയ്യാതെ തിരികെ നടക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് വരണാധികാരി നൽകുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' ആണ് കീർത്തന ഹാജരാക്കാതിരുന്നത്. സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 

ENGLISH SUMMARY:

S. Keerthana, the youngest minister in the Vijay cabinet, was unable to take her oath as an MLA due to not possessing her election certificate. She was invited to take the oath during the Tamil Nadu Assembly proceedings but was stopped when she couldn't present the required document.