Image Credit: Ranvijay Singh
ബിഹാറിലെ കതിഹാർ ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ നടപടി വിവാദമാകുന്നു. അസുഖം ബാധിച്ച് ചികില്‍സയിലായിരുന്ന അംഗണവാടി ജീവനക്കാരിയോട് അവധി അനുവദിക്കണമെങ്കില്‍ അസുഖം സത്യമാണെന്ന് തെളിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
ഇത് തെളിയിക്കാനായി ആശുപത്രിയിലേക്ക് ഐവി ഡ്രിപ്പുമായ് എത്തുകയായിരുന്നു ജീവനക്കാരി. ആശുപത്രിയില്‍ നിന്നും കയ്യില്‍ കുത്തിയ ഡ്രിപ്പുമായി തന്റെ ഭര്‍ത്താവിന്റെ സഹായത്തോടെയാണ് ജീവനക്കാരി ജോലിസ്ഥലത്തേക്ക് എത്തിയത്.
ചികിത്സയുടെ ഭാഗമായി അവധിക്ക് അപേക്ഷിച്ചുവെങ്കിലും, രോഗ വിവരം ബോധ്യപ്പെടുത്തിയാൽ മാത്രമേ അവധി അനുവദിക്കൂ എന്ന കർശന നിലപാടാണ് മേലുദ്യോഗസ്ഥർ സ്വീകരിച്ചത്.
അസുഖബാധിതയായ ഒരു സ്ത്രീയോട് ഇത്രയും ക്രൂരമായ സമീപനം സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. മാനുഷിക പരിഗണന പോലുമില്ലാത്ത സംവിധാനങ്ങളുടെ വീഴ്ചയാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. സാധാരണക്കാരായ ജീവനക്കാരോട് ഉദ്യോഗസ്ഥർ കാട്ടുന്ന ഇത്തരത്തിലുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ പലരും ആവശ്യപ്പെട്ടു.