nita-ambani

താരങ്ങളുടെയും പ്രമുഖരുടെയും ക്ഷേത്രദർശനങൾ വലിയ രീതിയിൽ ചർച്ചയാവറുണ്ട് സമുഹമാധ്യമങ്ങളില്‍. ഇപ്പോഴിതാ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സനുമായ നിതാ അംബാനി ഗുവാഹട്ടിയിലെ കാമാഖ്യയിൽ നടത്തിയക്ഷേത്രദർശനമാണ് വൈറല്‍. നിതാ അംബാനിയുടെ വസ്ത്രധാരണത്തിലെ ക്ലാസിക് ലൂക്കും വജ്രാഭരണങ്ങളും സേർച്ച് ലിസ്റ്റിൽ  ഇടം പിടിച്ചിരിക്കുകയാണ്.

ഇന്ത്യൻ കൈത്തറി വസ്ത്രങ്ങളിലും ഡിസൈനർ സാരികളിലുമാണ് നിതാ അംബാനിയെ സാധാരണ കാണാറുള്ളത്. എന്നാൽ റാണി പിങ്ക് നിറത്തിലുള്ള സിൽക്ക് സ്യൂട്ടിൽ എത്തിയ നിതാ അംബാനി ഏവരുടെയും മനം കവർന്നു . 

ക്രൂ നെക്ക്‌ലൈനും ക്വാർട്ടർ-ലെങ്ത് സ്ലീവുക‍ളുമുള്ള  കുര്‍ത്തയ്ക്കൊപ്പം സ്വർണ്ണ ബ്രോക്കേഡ് എംബ്രോയ്ഡറി ചെയ്ത സ്‌ട്രെയിറ്റ്-ഫിറ്റ് പാന്‍റ്സുമായിരുന്നു വേഷം ഇതിനൊപ്പം സ്വർണ്ണ നൂലുകൾ  കൊണ്ട് എംബ്രോയ്ഡറി  ചെയ്ത ഓർഗൻസ സിൽക്ക് ദുപ്പട്ടയും അവർ ധരിച്ചിരുന്നു. ഈ വസ്ത്രത്തിനൊപ്പം വിലകൂടിയ വജ്രാഭരണങ്ങളും നിതാ അംബാനിയെ  അതിമനോഹരിയാക്കി. വസ്ത്രത്തിനൊപ്പം വിലകൂടിയവജ്രാഭരണങ്ങളുമാണ് അവര്‍ ധരിച്ചിരുന്നത്.

മൾട്ടി-കാരറ്റ് കോക്ക്ടെയിൽ മോതിരവും ഡയമണ്ട് കമ്മലുകളും ഈ ലുക്കിന് മാറ്റ്കൂട്ടി. തിളങ്ങുന്ന മോവ് പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും മസ്കാരയുംഉൾപ്പെടെയുള്ള മേക്കപ്പും അവരുടെ സൗന്ദര്യം കൂട്ടി. അമ്മ പൂര്‍ണിമ ദലാലിനൊപ്പമാണ്  ക്ഷേത്രത്തിലെത്തിയത്. ആഗ്രഹങ്ങളുടെ ദേവിയായാണ്  മാ കാമാഖ്യ അറിയപ്പെടുന്നത്. 51ശക്തിപീഠങ്ങളിൽ  ക്ഷേത്രം പവിത്രവും  പുരാതനവുമായി കണക്കാക്കപ്പെടുന്നു. കനത്ത സുരക്ഷയോടെ ക്ഷേത്രത്തിൽ എത്തിയ നിതാഅംബാനി  വഴിപാടുകള്‍ നടത്തിയാണ് മടങ്ങിയത്.

ENGLISH SUMMARY:

Nita Ambani's recent visit to the Kamakhya Temple in Guwahati has gone viral, with particular attention drawn to her elegant attire and diamond jewelry. Her classic look, featuring a Rani Pink silk suit with intricate embroidery and statement diamond pieces, has captivated many.