കാമുകിയുമൊത്തുള്ള സ്വകാര്യ വിഡിയോ ലീക്കായതിന് പിന്നാലെ കണ്ടന്റ് ക്രിയേറ്ററുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് ഫോളോവേഴ്സ്. അടുത്തിടെ ഏറെ വിവാദമാകുകയും പിന്നാലെ പരസ്യമായി ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ചെയ്ത ബംഗാൾ സ്വദേശിയായ സോഫിക് എസ്‌കെയുടെ അക്കൗണ്ടിലേക്കാണ് ഫോളോവേഴ്സ് ഒഴുകിയത്. വിവാദമുണ്ടായതിന് പിന്നാലെ നാലുലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് സോഫിക് എസ്കെ എന്ന അക്കൗണ്ടിന് ലഭിച്ചത്. നിലവില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേളഴ്സുണ്ട് ഈ കണ്ടന്റ് ക്രിയേറ്റര്‍ക്ക്.
സോഫിക് എസ്‌കെയും കാമുകിയും തമ്മിലുള്ള സ്വകാര്യ വിഡിയോ ചോര്‍ന്നതോടെയാണ് വിവാദത്തിന് തുടക്കം. പിന്നാലെ ഇരുവരും തങ്ങളുടെ സ്വകാര്യ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി രംഗത്തെത്തി. തങ്ങളുടെ ഒരു പൊതു സുഹൃത്താണ് വിഡിയോ പുറത്തുവിട്ടതെന്നാണ് ഇരുവരും ആരോപിച്ചത്. ഒരു വർഷം മുമ്പാണ് വിഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും തന്‍റെയും കാമുകിയുടെയും മൊബൈലുകളിലേക്ക് ആക്‌സസ് ഉണ്ടായിരുന്ന ഒരു അടുത്ത സുഹൃത്ത് ക്ലിപ്പ് ഉപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി സോഫിക് ആരോപിച്ചു. ഒടുവിൽ ഇരുവരും അയാളില്‍ നിന്നും അകന്നപ്പോൾ പ്രതികാരം ചെയ്യുന്നതിനായി ക്ലിപ്പ് ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നത്രേ.
‘ഒരു സഹോദരനെപ്പോലെ ഞാൻ കണ്ട ഒരാൾ എന്നോടിങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല’ സോഫിക് പറഞ്ഞു. ഇതിനിടെ സോഫികിന്‍റെ പബ്ലിസിറ്റി സ്റ്റണ്ടായിരുന്നു വിവാദം എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ പബ്ലിസിറ്റിക്ക് വേണ്ടി താനോ കാമുകിയോ വിഡിയോ ചോർത്തിയതാണെന്ന വിമര്‍ശനങ്ങള്‍ സോഫിക് തള്ളി. തെളിവായി സ്ക്രീൻഷോട്ടുകൾ, സുഹൃത്തിന്റെ വിഡിയോ, വോയ്‌സ് നോട്ടുകൾ എന്നിവയെല്ലാം വിഡിയോയില്‍ കാണിക്കുന്നുണ്ട്. ഒടുവില്‍ സോഫിക് കൈകൾ കൂപ്പി തന്‍റെ ഫോളോവേഴ്സിനോട് ക്ഷമ ചോദിക്കുകയും ചെയ്തു. വിഡിയോ പ്രചരിപ്പിക്കരുതെന്നും സുഹൃത്തിനെതിരെ സൈബർ ക്രൈം യൂണിറ്റിലടക്കം പരാതി നല്‍കിയിട്ടുണ്ടെന്നും സോഫിക് വ്യക്തമാക്കി.
അതേസമയം, സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇരുവരും പോസ്റ്റ് ചെയ്ത വിഡിയോക്ക് പിന്നാലെ പിന്നാലെ രണ്ടുദിവസങ്ങള്‍ക്ക് ശേഷം പുതിയ ഡാൻസ് റീലും സോഫിക് എസ്കെ എന്ന അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഈ റീലിനടിയില്‍ ഇരുവരേയും വിമര്‍ശിച്ചും പിന്തുണച്ചുമെല്ലാം ആളുകള്‍ എത്തുന്നുണ്ട്. ഇതിനിടെയാണ് ഫോളോവേഴ്സിന്‍റെ എണ്ണം കുത്തനെ ഉയര്‍ന്നത്. 45 ഓളം പോസ്റ്റുകളാണ് സോഫിക് എസ്കെ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലുള്ളത്.