ബിഹാര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ആയിരിക്കുകയാണ് മലയാളി ഇന്‍ഫ്ളുവന്‍സര്‍ ബെഞ്ചമിന്‍ പി.ജോബി. മോട്ടിവേഷണല്‍ പോസ്റ്റുകളിലൂടെയാണ് ബെഞ്ചമിന്‍ വൈറലായത്. മോട്ടിവേഷനാണെങ്കിലും ഏറ്റെടുത്തത് ട്രോളന്മാരായിരുന്നു. ബെഞ്ചമിന്‍റെ 'ഷിബുദിന'മാണ് ഏറെ പ്രശസ്തമായത്. ഇതോടെ മലയാളം മോട്ടിവേഷന് പിന്നാലെ ഹിന്ദിയിലും തെലുങ്കിലുമൊക്കെ ബെഞ്ചമിന്‍ മോട്ടിവേഷന്‍ നടത്തിയിരുന്നു. ഇത് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്.
അടുത്തത് ബംഗാള്‍ എന്ന ബിജെപി വാദത്തിന് മറുപടി കൊടുക്കാനാണ് ബെഞ്ചമിന്‍ മീം തൃണമൂല്‍ ഉപയോഗിച്ചത്. ബിജെപി എക്സ് പോസ്റ്റിനൊപ്പം 'സപ്നാ ദേഖ്ന അച്ഛീ ബാത്ത് ഹേ' (സ്വപ്നം കാണുന്നത് നല്ല കാര്യമാണ്) എന്ന ബെഞ്ചമിന്‍റെ വിഡിയോ ആണ് തൃണമൂല്‍ എക്സ് അക്കൗണ്ട് പങ്കുവച്ചത്. തൃണമൂലിന്‍റെ പോസ്റ്റിന് പിന്നാലെ ബെഞ്ചമിന്‍ പാന്‍ ഇന്ത്യന്‍ സ്റ്റാറായല്ലോ എന്നാണ് മലയാളികളുടെ കമന്‍റ്.
അതേസമയം ബിജെപിക്ക് മറുപടിയുമായി ടിഎംസിയുടെ മുതിര്‍ന്ന നേതാവ് കുനാല്‍ ഘോഷ് രംഗത്തെത്തി. അടുത്തകൊല്ലം പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബംഗാളിനെയും ബിഹാറിനെയും താരതമ്യം ചെയ്യരുത്. ബിഹാറിലെ ബിജെപിയുടെ വിജയത്തിന് ബംഗാളില്‍ യാതൊരു സ്വാധീനവുമുണ്ടാക്കാനാകില്ല. ബംഗാള്‍ വേറൊരു നാടാണെന്നും കുനാല്‍ ഘോഷ് പറഞ്ഞു.