car-lover

TOPICS COVERED

പുതിയ കാലത്തെ പ്രണയം പൊട്ടിപ്പെളിഞ്ഞാല്‍ പിന്നെ അത് ‘തേപ്പായി’, ന്യൂജന്‍ പിള്ളേര്‍ക്കിടയില്‍ പ്രണയത്തെക്കാള്‍ ചര്‍ച്ച തേപ്പിനാണ്. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ അത്തരമൊരു തേപ്പ് കഥയാണ്. തേച്ചിട്ട് പോയ കാമുകന്‍റെ കാറിന് മുന്നില്‍ വട്ടം വച്ചിരിക്കുകയാണ് ഒരു കാമുകി.

തിരക്കേറിയ ഒരു റോഡിൽ കാമുകന്‍റെ വിവാഹ കാറിന് മുന്നിൽ നിസ്സഹായയായി നിൽക്കുന്ന യുവതിയുടെ വിഡിയോ ആണ് വൈറല്‍. ചുവന്ന ദുപ്പട്ടയും ലളിതമായ സൽവാർ സ്യൂട്ട് ധരിച്ച്, യുവതി കാർ തടഞ്ഞ് കൊണ്ട് മുന്നില്‍ നിൽക്കുന്നു. മറ്റ് വാഹനങ്ങളും ഈ സമയം റോഡിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. വിവാഹ വണ്ടി മുന്നോട്ട് എടുക്കുമ്പോൾ അവൾ പതിയെ പതിയെ ഓരോ ചുവടായി പിന്നിലേക്ക് മാറ്റുന്നതും കാണാം. കാറിലുള്ളവരാരും പുറത്തേക്ക് ഇറങ്ങുകയോ, യുവതിയെ മറ്റൊരെങ്കിലും വന്ന് സമാധാനിപ്പിക്കുകയോ ചെയ്യുന്നില്ല.

നവംബർ 3 ന് പങ്കുവെച്ച വീഡിയോ 16 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ആ ദൃശ്യങ്ങൾ കണ്ട് നിൽക്കാൻ കഴിയില്ലെന്ന് എഴുതിയത്. പ്രണയിച്ചവര്‍ക്ക് മാത്രമേ ആ വേദന അറിയൂവെന്നാണ് കമന്‍റ്. പോവുന്നവന്‍ പോവട്ടെ നല്ല ഒരാളെ കിട്ടുമെന്നും കമന്‍റുണ്ട്. അതേസമയം വീഡിയോ എവിടെ വച്ച് എപ്പോൾ എടുത്തതെന്ന് വ്യക്തമല്ല

ENGLISH SUMMARY:

Love failure is a common theme, especially among the younger generation. This article discusses a viral breakup story from Kerala, where a heartbroken girl confronts her ex-boyfriend's wedding car.