കാമുകിക്കൊപ്പം കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ക്വാട്ടേഴ്സില്‍ പൂട്ടിയിട്ട് ഭാര്യ. ജാര്‍ഖണ്ഡിലെ ഗർവാ ജില്ലയിലാണ് സംഭവം. മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം കാമുകിക്കൊപ്പം പിടികൂടിയത്. ഭാര്യ ശ്യാമ റാണി നേരിട്ട് ക്വാട്ടേഴ്സിലെത്തുകയും ഇരുവരെയും മുറിക്കുള്ളില്‍ പൂട്ടിയിടുകയുമായിരുന്നു.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ നാലരയോടെയാണ് ശ്യാമ റാണി ക്വാട്ടേഴ്സിലെത്തിയത്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ശ്യാമ റാണിക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുലര്‍ച്ചെ ഭര്‍ത്താവിന്റെ സര്‍ക്കാര്‍ ക്വാട്ടേഴ്സിലെത്തുന്നതും മറ്റൊരു യുവതിക്കൊപ്പം കണ്ടെത്തുന്നതും.
സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീട്ടിനുള്ളില്‍ നിന്നും തുറന്നുവിടാന്‍ ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിന് പിന്നാലെ മഴിയവാൻ പോലീസ് സ്ഥലത്തെത്തി. എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് റൂഫിന് മുകളില്‍ നിന്നും ചാടി പ്രമോദ് കുമാര്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. മേൽക്കൂരയിൽ നിന്നും ചാടുന്നതിനിടെ ഇയാള്‍ക്ക് ചെറിയ തോതില്‍ പരിക്കേറ്റു. മുറിയില്‍ നിന്നും യുവതിയെ പുറത്തിറക്കി വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഭര്‍ത്താവിന്‍റെ സ്വഭാവം സംബന്ധിച്ച് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശ്യാമ റാണി പറഞ്ഞു. മുന്‍ ബിഹാര്‍ എംപി രാംജി മാന്‍ജിയുടെ മകളാണ് ശ്യാമ റാണി.