സ്വവർഗാനുരാഗിയായ മകനെ അപമാനിച്ച പിതാവിന വിമര്‍ശിക്കുന്ന മിത്തോളജിസ്റ്റും കഥാകാരിയുമായ സീമ ആന്ദിന്‍റെ വിഡിയോ വൈറലാവുകയാണ്. മകന്‍ സ്വവര്‍ഗാനുരാഗിയായതുകൊണ്ട് ദീപാവലി പൂജയിലും അത്താഴവിരുന്നിലും അവനെ പിതാവ് പങ്കെടുപ്പിച്ചില്ല എന്നാണ് സീമ പറഞ്ഞത്.തന്നെ ഞെട്ടിക്കുകയും ദേഷ്യപ്പെടുത്തുകയും ചെയ്ത ഒരു സംഭവമെന്ന് പറഞ്ഞാണ് അവര്‍ വിഡിയോ പങ്കുവച്ചത്. സംഭവം ശാന്തമായി വിവരിച്ച് തുടങ്ങിയ സീമ ഒടുവില്‍ തന്‍റെ രോഷം തുറന്നുപ്രകടിപ്പിക്കുന്നുണ്ട്.
'സുഹൃത്തിന്റെ വീട്ടിലെ ദീപാവലി പൂജയിലും അത്താഴവിരുന്നിലും പങ്കെടുക്കുകയായിരുന്നു ഞാന്‍. ആ അത്താഴവിരുന്നിൽ ഒരാൾ അഭിമാനത്തോടെ പറയുകയാണ്, 'എന്റെ മകൻ സ്വവർഗാനുരാഗിയാണെന്ന് നിങ്ങൾക്കറിയാം, നമ്മുടെ ദൈവങ്ങൾ സ്വവർഗരതിയിൽ വിശ്വസിക്കാത്തതിനാലാണ് ഞാൻ അവനെ ഈ പൂജയിൽ പങ്കെടുക്കാൻ അനുവദിക്കാഞ്ഞത്,' എന്ന്.
ആദ്യമൊക്കെ ഞാന്‍ ശാന്തയായിരിക്കാൻ ശ്രമിച്ചു. എന്നാൽ ആ മനുഷ്യന്റെ അഭിപ്രായങ്ങൾ എനിക്ക് കൂടുതൽ അസ്വസ്ഥതയുണ്ടാക്കി. 'എനിക്ക് ഏറ്റവും വെറുപ്പുളവാക്കുന്നത് എന്താണെന്ന് അറിയാമോ? അവര്‍ കിടക്കയിൽ എങ്ങനെയായിരിക്കും എന്ന് ചിന്തിക്കുമ്പോഴാണ്. അവർ കിടക്കയിൽ എന്താണ് ചെയ്യുന്നതെന്ന് ചിന്തിക്കുമ്പോഴാണ്', എന്നും അദ്ദേഹം പറഞ്ഞു. അതോടെ എന്റെ ക്ഷമ നശിച്ചു. ഓ എന്റെ ദൈവമേ, ഇതെന്തൊരു വൈകൃതം. മക്കള്‍ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അത് മാതാപിതാക്കളാണ് സങ്കൽപ്പിക്കുന്നത്? അതായിരിക്കണം ഏറ്റവും നീചമായ കാര്യം!.
സർ, എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്, നിങ്ങളുടെ മകൻ തിരഞ്ഞെടുത്ത ജീവിതത്തിൽ വളരെയധികം രസകരവും സന്തോഷവും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ജീവിതകാലം മുഴുവൻ അവർ അത്രയും സന്തോഷിക്കുന്നത് കണ്ട് നിങ്ങൾ ജീവിക്കണം, കാരണം അതാണ് നിങ്ങളെ ശരിക്കും തകര്‍ക്കുന്നത്,' സീമ ആനന്ദ് പറഞ്ഞു.