ദീപാവലി ആഘോഷ നിറവില്‍ ഉത്തരേന്ത്യ. ദീപാലങ്കാരങ്ങളും മധുരം പങ്കിടലും പടക്കം പൊട്ടിക്കലുമെല്ലാമായി ആഷോഘത്തിമിര്‍പ്പിലാണ് ഉത്തരേന്ത്യയാകെ. അയോധ്യയില്‍ 26 ലക്ഷം മണ്‍വിളക്കുകള്‍ തെളിച്ചുള്ള ആഘോഷത്തില്‍ രണ്ട് ലോക റെക്കോഡുകളും പിറന്നു.
ഏങ്ങും ദീപങ്ങളുടെ വര്‍ണപ്രഭ. വീടുകളും തെരുവുകളും നഗര ഗ്രാമ വ്യത്യാസമില്ലാതെ എവിടെയും ദീപാലങ്കാരം. മണ്‍വിളക്കുകള്‍, മഹാദീപങ്ങള്‍, മാനം മുട്ടുന്ന വൈദ്യുത ദീപങ്ങളും. ഉത്തരേന്ത്യയില്‍ ആഘോഷം വാനോളമുയരുന്നു. രാവണ നിഗ്രഹത്തിനുശേഷം ശ്രീരാമന്‍ സീതയുമായി സ്വരാജ്യത്തേക്ക് മടങ്ങിയെത്തിയെന്ന വിശ്വാസത്തിന്‍റെ ഓര്‍മപുതുക്കുന്ന ആഘോഷമാണ് ഉത്തരേന്ത്യയില്‍ ദീപാവലി. അയോധ്യയില്‍ 26 ലക്ഷത്തിലധികം മൺവിളക്കുകൾ തെളിച്ചായിരുന്നു ആഘോഷം.
ഈ ദീപോല്‍സവം എണ്ണ വിളക്കുകളാലുള്ള ഏറ്റവും വലിയ പ്രദർശനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.
സരയു തീരത്ത് 2,128 പേർ ഒരുമിച്ച് 'ആരതി'യും ചരിത്രമായി. മധുരപലാഹരങ്ങളും സമ്മാനങ്ങളും കൈമാറി ജനം സ്നേഹം പങ്കിടുന്നു. രാജ്യ തലസ്ഥാന മേഖലയില്‍ ഹരിത പടക്കങ്ങള്‍ക്ക് മാത്രമേ അനുമതിയൊള്ളെങ്കിലും ആഘോഷങ്ങളുടെ മാറ്റ് കുറയില്ല. ഇന്ന് രാത്രിയും ആഘോഷം തുടരും.