Image Credit: X/Varun Agarwal

Image Credit: X/Varun Agarwal

TOPICS COVERED

വൈറ്റ് കോളര്‍ ജോലിയോടുള്ള ആകര്‍ഷണം ഗ്ലാമറും സാമ്പത്തികവുമാണ്. ഈ ചിന്തകളെ മാറ്റിമറിക്കുന്നൊരു കഥയാണ് ബെംഗളൂരുവിലെ ടാക്സി ഡ്രൈവര്‍ ദീപേഷിന്‍റേത്. കോര്‍പ്പറേറ്റ് ജോലി വിട്ട് ടാക്സി ഓടിക്കാന്‍ തുടങ്ങിയ ദീപേഷിന് ഇന്നത്തെ മാസ വരുമാനം കോര്‍പ്പറേറ്റ് ജോലിയേക്കാള്‍ ഉണ്ടെന്നതാണ് വാസ്തവം. സംരംഭകനായ വരുണ്‍ അഗര്‍വാള്‍ എക്സില്‍ പങ്കുവച്ചതാണ് ദീപേഷിന്റെ കഥ. 

റിലയന്‍സ് റീട്ടെയിലില്‍ എക്സിക്യൂട്ടീവായാണ് ദീപേഷ് കരിയര്‍ ആരംഭിച്ചത്. എട്ടു വര്‍ഷത്തോളം ജോലി ചെയ്തു. മാസം 40,000 രൂപയ്ക്കടുത്തായിരുന്നു ശമ്പളം. മികച്ച ജോലിയായിരുന്നെങ്കിലും വര്‍ക്ക്–ലൈഫ് ബാലന്‍സില്‍ പിറകോട്ടായിരുന്നു ദീപേഷ്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവിടാനാകുന്നില്ല. ഇത് ജീവിതത്തെ ബാധിച്ചു തുടങ്ങിയതോടെയാണ് കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ടാക്സി ഡ്രൈവറായത്. മാസത്തില്‍ 21 ദിവസം മാത്രം ജോലി ചെയ്താല്‍ മതി. വരുമാനം 56,000 രൂപയോളമാണ്, എന്നാണ് കുറിപ്പിലുള്ളത്. 

ഡ്രൈവറായി ജോലി ചെയ്യുന്നതിനൊപ്പം ചെറിയ രീതിയില്‍ സംരംഭകനാകാനും ദീപേഷ് ശ്രമിച്ചു. മറ്റൊരു കാര്‍ വാങ്ങുകയും വാടകയ്ക്ക് ഓടിക്കുകയും ചെയ്യുന്നുണ്ട്. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ഡ്രൈവര്‍ സീറ്റ് തിരഞ്ഞെടുക്കുന്നതാകും ചിലപ്പോള്‍ ശരിയായ വഴിയെന്നാണ് വരുണ്‍ കുറിപ്പില്‍ പറയുന്നത്. അധികം യാത്ര ചെയ്യാത്ത വഴി, ചിലപ്പോള്‍ തരംതാഴ്ത്തലുകാളെന്ന് കരുതിയേക്കാം, പക്ഷെ അവന്‍റെ ജീവിതത്തില്‍ ഇതൊരു പ്രമോഷനാണ് എന്നാണ് പോസ്റ്റിന് താഴെ വന്നൊരു കമന്റ്. 

ENGLISH SUMMARY:

Taxi driver stories are always inspiring, especially when they involve individuals leaving corporate jobs. This is the story of Deepesh, a Bangalore-based taxi driver, who earns more than his previous corporate salary and enjoys a better work-life balance.