Ai Generated Image
ഹോട്ടല്‍ മുറിയില്‍ കര്‍ട്ടനിടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളുടെ വിഡിയോ പ്രചരിപ്പിച്ച് ജനകൂട്ടം. രാജസ്ഥാനിലെ ജയ്പൂരിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയിലെ സംഭവങ്ങളാണ് പുറത്തായത്. ഹോട്ടലിന് പുറത്ത് റോഡരികില്‍ നിന്നും ജനകൂട്ടം എടുത്ത വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
റോഡിലേക്കുള്ള വലിയ ജനാലയുടെ കര്‍ട്ടനിടാന്‍ മറന്നതോടെ വലിയ ആള്‍ക്കൂട്ടം റോഡരികില്‍ തടിച്ചുകൂടുകയായിരുന്നു. സമീപത്തെ ഫ്ലൈഓവറിലടക്കം ജനകൂട്ടം എത്തിയതോടെ ഹോട്ടലിന് മുന്നില്‍ വലിയ ഗതാഗത കരുക്ക് അനുഭവപ്പെട്ടു.
ജയ്പൂരിലെ 22 ഗോഡൗണിന് സമീപം ഹോളിഡേ ഇന്‍ ഹോട്ടലില്‍ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹോട്ടലിന് പുറത്ത് കൂടിയ ആള്‍ക്കൂട്ടം ദമ്പതികളെ അവഹേളിക്കുന്ന തരത്തില്‍ സംസാരിച്ചതായും വിവരമുണ്ട്. ആരാണ് വിഡിയോ ചിത്രീകരിച്ചത് എന്നതില്‍ വ്യക്തതയില്ല. നാട്ടുകാരുടെ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നടക്കുന്നത്.
ദമ്പതിമാര്‍ കര്‍ട്ടനിട്ട് സ്വകാര്യതയില്‍ ചെയ്യേണ്ട കാര്യമാണിതെന്നും പരസ്യമായി ചെയ്തത് തെറ്റാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മറ്റൊരുകൂട്ടര്‍ പറയുന്നു. കസ്റ്റമറുടെ സ്വകാര്യത ഉറപ്പാക്കാന്‍ സാധിക്കാത്ത ഹോട്ടലിനെയും സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നുണ്ട്.
Google Trending Topic: Jaipur Couple Viral Video