സൈബറിടത്ത് വൈറലാകാന്‍ നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്, പാമ്പിനെ കയ്യിലെടുത്തും ഉമ്മവച്ചും ഷോ കാണിച്ച് റീലുകളെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനിടെ എട്ടിന്‍റെ പണി കിട്ടിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഒരു യുവാവിന്. പാമ്പിനെ ഉമ്മ വയ്ക്കാൻ ശ്രമിച്ചതിനെ തുടർന്ന് കൊത്ത് കിട്ടി ഇയാള്‍ ഇപ്പോള്‍ മരണത്തോട് മല്ലടിക്കുകയാണെന്നാണ് ട്വിറ്ററില്‍ വൈറലായ വിഡിയോയില്‍ പറയുന്നത്.
യുപിയിലെ അംരോഹയിലാണ് സംഭവം നടന്നിരിക്കുന്നത്. പാമ്പിനെ കഴുത്തില്‍ ചുറ്റി വൈറലാകാന്‍ വേണ്ടി ഉമ്മവയ്ക്കുകയായിരുന്നു. എന്നാല്‍ പാമ്പ് ഇയാളെ കൊത്തി. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ ഐസിയുവിലാണെന്നാണ് വിവരം. അനാവശ്യമായി പാമ്പിനെ പ്രകോപിപ്പിച്ച് അപകടങ്ങൾ വരുത്തി വയ്ക്കരുത് എന്നാണ് വിഡിയോയിക്ക് വരുന്ന കമന്‍റുകള്‍.