വിരലിട്ട ചായ എനിക്ക് വേണ്ടാ...ഇങ്ങനെ തമാശയായി നമ്മള്‍ മലയാളികള്‍ പറയാറുണ്ട്. പല സിനിമകളിലും നര്‍മ്മത്തില്‍ ചാലിച്ച ഇത്തരം സീനുകള്‍ കണ്ടിട്ടുമുണ്ട്. എന്നാലിവിടെ വിരലിട്ട ചായയല്ല, കൈയ്യിട്ട ചായയുണ്ടാക്കുന്ന യുവതിയുടെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

ഇതൊരു ഭാഗം, ഇനി മറ്റൊരു തലം കൂടിയുണ്ട് ഈ യുവതിയുടെ കൈചായയ്ക്കു പിറകില്‍. പല മടിയന്‍മാരും, അത് സഹോദരനാവട്ടെ, സുഹൃത്താവട്ടെ, ഭര്‍ത്താവാവട്ടെ...നിന്‍റെ കൈകൊണ്ടുണ്ടാക്കിയ ചായയാണ് എനിക്കേറെയിഷ്ടം എന്നു പറയാറുണ്ട്, അതൊരു തന്ത്രമാണ്, ആ വ്യക്തിക്ക് ചായ ഉണ്ടാക്കാനും പറ്റില്ല, എന്നാല്‍ ചായ കുടിക്കുകയും വേണം, ഈ യുവതിയുടെ ചായ തയ്യാറാക്കലിനു പുറകില്‍ ഇതാണോ കാര്യം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

കൈ കൊണ്ടുണ്ടാക്കിയ ചായയല്ലേ വേണ്ടത് , അപ്പോള്‍ പിന്നെ ചായപ്പാത്രത്തില്‍ ആദ്യം വയ്ക്കേണ്ടത് കൈ തന്നെ, പിന്നാലെ വെള്ളം, പാല്‍, ചായപ്പൊടി, പഞ്ചസാര അങ്ങനെ റെസിപ്പിയെല്ലാം സെറ്റ്. നിരാശയും ദേഷ്യവും കലര്‍ന്ന മുഖഭാവത്തോടെയാണ് ഈ യുവതി  വിഡിയോ എടുത്തിരിക്കുന്നത്. ഈ ചായ ആരെങ്കിലും കുടിച്ചോ എന്നറിയില്ല പക്ഷേ ചായവിഡിയോ നേടിയത് 43മില്യണ്‍ വ്യൂസ് ആണ്. തീര്‍ത്തും ഹാന്‍ഡ് മെയ്ഡ് ടീ തന്നെയെന്നാണ് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്. എന്നാലിങ്ങനെ ചായ നശിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ചില ചായപ്രേമികളുമെത്തി. 

ENGLISH SUMMARY:

Woman makes literally hand made tea and shared video on social media got millions of views