സുപ്രീംകോടതിയിലെ ഇടനാഴിയുടെ നടുക്കുള്ള പുരുഷന്‍മാരുടെ ടോയ്ലെറ്റിന്റെ സ്ഥാനം മാറ്റണമെന്നാണ് സീനിയര്‍ അഭിഭാഷകയായ ഇന്ദിരാ ജെയ്സിങിന്റെ ആവശ്യം. ട്വിറ്ററിലൂടെയാണ് അവര്‍ ആവശ്യം മുന്നോട്ട് വെച്ചത്. ചീഫ് ജസ്റ്റിസ് ഒന്ന് ശ്രദ്ധിക്കൂ, സുപ്രീംകോടതിയിലെ പുരുഷന്‍മാരുടെ ടോയ്ലെറ്റ്, ഇടനാഴിയുടെ മധ്യത്തില്‍ നിന്ന്, ഇടനാഴി അവസാനിക്കുന്നിടത്തേക്ക് മാറ്റുക, സ്ത്രീകള്‍ക്ക് ഇത് സഹിക്കാനാകാത്തതാണ്. ഇങ്ങനെയാണ് ട്വീറ്റ്.
ഒപ്പം സുപ്രീംകോടതിയിലെ, പുരുഷന്‍മാരുടെ ടോയ്ലെറ്റിന് മുന്നിലായി തലയില്‍ കൈവച്ച് നില്‍ക്കുന്ന ചിത്രവും ഇന്ദിരാ ജെയ്സിങ് ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇതിന് കമന്റുമായി എത്തിയത്. ചിലരുടെ സംശയങ്ങള്‍ക്ക് ഇന്ദിരാ ജെയ്സിങ് തന്നെ
മറുപടിയും നല്‍കിയിട്ടുണ്ട്.
കാലഘട്ടത്തിന് അനുസരിച്ച്, പല സാമൂഹിക മാറ്റങ്ങളും ഉണ്ടാകേണ്ടതാണെന്നും അവര്‍ സൂചിപ്പിക്കുന്നു. ലിംഗസമത്വത്തിനും, സാമൂഹിക നീതിക്കും വേണ്ടി നിരവധി കേസുകള്‍ വാദിച്ചിട്ടുള്ള അഭിഭാഷകയാണ് ഇന്ദിരാ ജെയ്സിങ്. എന്തായാലും അഡ്വ. ഇന്ദിരാ ജെയ്സിങിന്റെ കുറിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.