space

TOPICS COVERED

ചരിത്രത്തില്‍ ആദ്യമായുള്ള വനിതകള്‍ മാത്രമുള്ള ബഹിരാകാശ യാത്ര നാളെ. കോടീശ്വരന്‍ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയുടെ  ബഹിരാകാശ വാഹനത്തിലാണു യാത്ര. പോപ് ഗായിക ക്യേറ്റി പെറി അമേരിക്കന്‍ പത്രപ്രവര്‍ത്തക ഗെയില്‍ കിംഗ് അടക്കം ആറുയാത്രികരാണുള്ളത്. സ്ത്രീകളെ  സ്വപ്നങ്ങള്‍ കൈയ്യെത്തിപ്പിടിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു യാത്ര.

 

വാലന്റീന വ്ലാഡ്മീറ തെരസ്കോവ– മാനവ ചരിത്രത്തില്‍ എത്രമായിച്ചാലും മായാതെ തിളങ്ങിനില്‍ക്കുന്ന പേര്.1963 ജൂണ്‍ 16ന്  വെസ്തോക്–6 ബഹിരാകാശ വാഹനത്തില്‍ ഒറ്റയ്ക്ക് ബഹിരാകാശ യാത്ര നടത്തിയ റഷ്യക്കാരി. 2 ദിവസവും 20 മണിക്കൂറും 56 മിനിറ്റും ബഹിരാകാശത്ത് ചിലവഴിച്ച തെരസ്കോവയ്ക്ക് ശേഷം സ്ത്രീകള്‍ മാത്രമുള്ള ദൗത്യങ്ങളൊന്നുമുണ്ടായിട്ടില്ല ഇന്നേവരെ ജെഫ് ബെസോസിന്റെ ബിസിനസ് സ്വപ്നങ്ങളില്‍ കൂടി 62വര്‍ഷം പഴക്കമുള്ള ആ ചരിത്രം മാറുകയാണ്. വിഖ്യാത പോപ് ഗായിക ക്യാറ്റി പെറി, അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ഗെയില്‍ കിംങ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മാതാവ് കരിന്‍ ഫ്ലിന്‍, ബോസോസിന്റെ കാമുകിയും മാധ്യമ പ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസ് എന്നിവരാണു ചരിത്രമാകുന്ന  യത്രാ സംഘത്തിലുള്ളത്. ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍ നിന്നും തിങ്കളാഴ്ച രാത്രി ഏഴരയോടെയാണു വിക്ഷേപണം. ഭൂമിയില്‍ നിന്നും നൂറുകിലോമീറ്റര്‍ അകലെയുള്ള സബ് ഓര്‍ബിറ്റല്‍ ഭ്രമണപഥത്തില്‍ പത്തുമിനിറ്റിലേറെ സംഘം ചെലവഴിക്കും.

ENGLISH SUMMARY:

In a historic first, an all-women space mission is set to launch tomorrow aboard a Blue Origin spacecraft, owned by billionaire Jeff Bezos. The six-member crew includes pop singer Katy Perry and American journalist Gayle King. The mission aims to inspire women to reach for their dreams.