ഇത് തിരൂര്‍ സ്വദേശി എസ്.സാന്‍വി. ഭാവിയില്‍ മറ്റൊരു സുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിക്കുക ഈ കുഞ്ഞുസുന്ദരിയാകും. സാന്‍വിയുടെ അച്ഛന്‍ സന്ദീപ് ചെന്നൈ ഫാഷന്‍ സിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു. അവിടെ നടക്കാറുള്ള ഫാഷന്‍ ഷോകള്‍ കണ്ടാണ് സാന്‍വിക്ക് മോഡലിങ് മോഹമുദിച്ചത്. പിന്നെയാണ് മാനുഷി ഛില്ലറെ റോള്‍ മോഡലാക്കി സൗന്ദര്യ മല്‍സരത്തിലേക്ക് കടന്നത്. നാലാംവയസ് മുതല്‍ നൃത്തം, ഫാഷന്‍ ഷോ, റാംപ് വാക്ക് എന്നിവയില്‍ പരിശീലനം നേടുന്നുണ്ട് സാന്‍വി.
മല്‍സരങ്ങള്‍ക്ക് പോയിത്തുടങ്ങിയതോടെ പൊതു വിജ്ഞാനം വര്‍ധിപ്പിക്കാനായി ദിവസവും പത്രം വായിക്കും. പുറമേ പുസ്തകങ്ങളും. ചെന്നൈ ഫാഷന്‍ കോണ്ടസ്റ്റ് ജൂനിയര്‍ മിസ് ചെന്നൈ, ജൂനിയര്‍ മിസ് ഇന്ത്യ ദിവ, മദ്രാസി ജൂനിയര്‍ മിസ് ഇന്ത്യ എന്നീ കിരീടങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഫാബ് സ്റ്റാര്‍ ഓഫ് ഇന്ത്യമിസ് കിഡ് മല്‍സരത്തിലും കിരീടമണിഞ്ഞു. സിനിമയിലും ഒരു കൈയ് നോക്കാന്‍ ആഗ്രഹമുണ്ട് സാന്‍വിക്ക്.
സാന്‍വിയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ അമ്മ ദീപ ഗോപിനാഥ് കൂട്ടായുണ്ട്. ചെന്നൈ പബ്ലിക് സ്കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ സാന്‍വി ഇപ്പോള്‍ തന്നെ ചെന്നൈയിലെ പല ഫാഷന്‍ ഷോകളിലും ഷോ സ്റ്റോപ്പറാണ്.