kadala-curry

TOPICS COVERED

കടല പാകം ചെയ്യാനായി സ്റ്റൗവില്‍ വച്ച് കിടന്നുറങ്ങിയ യുവാക്കള്‍ക്ക് ദാരുണാന്ത്യം. നോയിഡയിലെ സെക്ടർ 70 ലെ ബസായി ഗ്രാമത്തിലാണ് സംഭവം. തെരുവോര സ്റ്റാള്‍ നടത്തുന്ന ഉപേന്ദ്ര, ശിവം എന്നീ യുവാക്കളാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കടല പാചകം ചെയ്യാൻ വെച്ച സ്റ്റൗ ഓഫ് ചെയ്യാതെ ഇരുവരും ഉറങ്ങിപ്പോയെന്നാണ് പൊലീസ് പറയുന്നത്. വീടിന്‍റെ വാതിൽ അടച്ചിരുന്നതിനാൽ മുറിയിൽ ഓക്‌സിജന്റെ കുറവുണ്ടായെന്നും സ്റ്റൗവില്‍ നിന്നും വന്ന വിഷപ്പുക കാരണം ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും പോലീസ് കരുതുന്നു.

രാത്രി സമയത്ത്  സ്റ്റൗവില്‍ കടല വേവിക്കാന്‍ വച്ച കാര്യം ഇവര്‍ മറന്നുപോയതായാണ് വിവരം. തുടര്‍ന്ന് മുറിനിറയെ പുക നിറയുകയും രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. രാവിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇവിടെയെത്തിയ അയല്‍വാസികള്‍ ഇരുവരെയും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും, നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു.

ENGLISH SUMMARY:

Two young men, Upendra (22) and Shivam (23), were found dead in their rented room in Noida's Sector 70 after leaving chhole (chickpeas) cooking on a stove overnight.