മഴക്കാലം ഏറെ ശ്രദ്ധപുലര്‍ത്തേണ്ട കാലമാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മാത്രമല്ല മഴക്കാലത്ത് വെല്ലുവിളിയാവുക. ജനവാസ മേഖലയില്‍ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്ന സമയം കൂടിയാണ് മഴക്കാലം. ഇത്തരത്തിലുള്ള നിരവധി വിഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പാള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരു ഷൂവിനുള്ളില്‍ പാമ്പ് കയറിക്കൂടുന്നതും ഷൂ അവിടെ നിന്നും അനക്കിമാറ്റുമ്പോള്‍ പാമ്പ് പത്തിവിടര്‍ത്തിപുറത്തേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പ്രൊഫഷണല്‍ പാമ്പുപിടുത്തക്കാരനായ രാജസ്ഥാന്‍ സ്വദേശി നീരജ് പ്രജാപത് എന്നയാളാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
വിഡിയോ കാണാം.