കല്യാണത്തിനെത്തിച്ചേര്‍ന്ന ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും രണ്‍വീര്‍സിങ്ങിനുമുള്‍പ്പെടെ തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം രണ്ട് കോടി രൂപയുടെ വാച്ച് സമ്മാനിച്ച് അനന്ത് അംബാനി. ആറുമാസം നീണ്ട കല്യാണവിശേഷങ്ങള്‍ക്ക് ജൂലൈ 12നാണ് സമാപനമായത്.താലികെട്ട് കഴിഞ്ഞെങ്കിലും കല്യാണ വിശേഷങ്ങള്‍ അവസാനിക്കുന്നില്ലെന്നതാണ് വാസ്തവം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വിഡിയോയിലാണ് പുതിയ കല്യാണവിശേഷം.
മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും ഇളയ മകന്‍ അനന്ത് അംബാനി തന്റെ സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ച വാച്ചിന്റെ വിലയാണ് സമൂഹമാധ്യമങ്ങളിലൂടെ ചര്‍ച്ചയാകുന്നത്. 2കോടി രൂപയുടെ വാച്ച് കിട്ടിയവരെല്ലാം ചേര്‍ന്നെടുത്ത വിഡിയോയാണ് വൈറലാകുന്നത്. ലിമിറ്റഡ് എഡിഷന്‍ വാച്ചായ ഓഡ്‌മാര്‍സ് പിഗറ്റ് ആണ് അംബാനി പുത്രന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയത്. ഷാരൂഖും രണ്‍വീര്‍സിങ്ങുമുള്‍പ്പെടെ ഈ വാച്ച് കാണിച്ചാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ദഇന്ത്യന്‍ഹൊറോളജി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വിഡിയോ ഷെയര്‍ ചെയ്തത്. പിങ്ക് ഗോള്‍ഡ് നിറമുള്ള വാച്ചിന് ഇരുണ്ട നീല നിറത്തിലുള്ള സബ് ഡയല്‍സാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ കിം കര്‍ദാഷിയാന്‍ സഹോദരിമാര്‍ വരെയെത്തുന്ന പല മേഖലകളില്‍ നിന്നുള്ളവരായിരുന്നു കല്യാണച്ചടങ്ങില്‍ പങ്കെടുത്തത്. ഷാരൂഖ്ഖാന്‍, മഹേന്ദ്രസിങ് ധോണി, ബാബാ രാംദേവ്, പ്രിയങ്കാ ചോപ്ര,നിക് ജൊനാസ് തുടങ്ങി വന്‍താരനിര തന്നെയുണ്ടായിരുന്നു കല്യണമേളത്തിന്. റിഹാനയും ജസ്റ്റിന്‍ബീബറും റെമയുമുള്‍പ്പെടെയുള്ള ലോകോത്തരതാരങ്ങളുടെ പെര്‍ഫോമന്‍സും അംബാനികല്യാണത്തിനു പകിട്ടേകി.