rat-in-chutney

ഹൈദരാബാദിലെ സുൽത്താൻപൂരിലെ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികള്‍ക്കാണ് ദോശയോടൊപ്പം വിളമ്പാൻ കൊണ്ട് വന്ന ചട്നിയില്‍ എലിയെ കിട്ടിയത്. പാത്രം തുറന്നപ്പോൾ  ചട്നിയിൽ നീന്തി നടക്കുന്ന എലിയിനെയാണ് കുട്ടികള്‍ കണ്ടത്. പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

വലി​യൊരു പാത്രം കറിയിൽ എലി നീന്തുന്ന വിഡിയോയാണ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളിൽ ഒരാൾ പങ്കുവെച്ചത്. മൂടിവെക്കാത്ത കറിപാത്രത്തിലേക്ക് എലി വീഴുകയായിരുന്നുവെന്നാണ് പറയുന്നത്. വീഡിയോ പുറത്ത് വന്നതോടെ ഹോസ്റ്റൽ ഭക്ഷണത്തിന്റെ ശുചിത്വത്തെ സംബന്ധിച്ച് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

ENGLISH SUMMARY:

Hyderabad Students Find Rat In Chutney Served At University Mess