തമിഴ്നാട് തിരുനെൽവേലിയിൽ കമിതാക്കളുടെ വിവാഹം നടത്താനുള്ള ശ്രമത്തിനിടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 28കാരനായ ദലിത് യുവാവിന്റെയും ഇതര ജാതിക്കാരിയായ യുവതിയുടെയും വിവാഹത്തിന് സിപിഎം സഹായം നൽകിയെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കളാണ് ഓഫിസ് തകർത്തത്.
യുവാവിന്റെയും യുവതിയുടെയും ആവശ്യപ്രകാരം റെഡ്ഡിയാർപാട്ടിയിലെ പാർട്ടി ഓഫിസിൽവച്ചായിരുന്നു വിവാഹം. തുടർന്ന് യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പാർട്ടി ഓഫിസിൽവച്ച് ഇവർ വിവാഹിതരായെന്ന വിവരമറിഞ്ഞ ബന്ധുക്കൾ ഓഫിസ് അടിച്ചു തകർക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.