ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ നിന്ന് പുറത്തുവന്നൊരു വിഡിയോയാണ് സൈബറിടത്ത് വൈറല്‍. ജീവനക്കാർ ടോൾ ചോദിച്ചതിൽ പ്രകോപിതനായ ഒരു ജെസിബി ഡ്രൈവർ ടോൾ പ്ലാസ തന്‍റെ വാഹനം ഉപയോഗിച്ച് തകർക്കുന്നതാണ് വിഡിയോ. ഡൽഹി-ലക്‌നൗ ഹൈവേ എൻഎച്ച്-9-ലെ പിൽഖുവ പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള ഛിജരാസി ടോൾ പ്ലാസയിലാണ് സംഭവം.
ടോൾ ബൂത്തിലൂടെ കടന്നുപോകുകയായിരുന്ന ബുൾഡോസർ ഡ്രൈവറോട് ടോൾ തൊഴിലാളികൾ ടോൾ പണം ആവശ്യപ്പെട്ടു. ഇതോടെ കോപാകുലനായ ബുൾഡോസർ ഡ്രൈവർ വാഹനം ഉപയോഗിച്ച് രണ്ട് ടോൾ ബൂത്തുകളും തകർക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.