balveer-singh-chhabra

TOPICS COVERED

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യോഗ ക്യാംപിലെ പരിശീലന പരിപാടിക്കിടെ ഹൃദയാഘാതം മൂലം വയോധികന്‍ മരിച്ചു. 73 വയസുകാരന്‍ ബല്‍വീര്‍ സിങ് ചബ്രയാണ് കുഴഞ്ഞ് വീണ് മരിച്ചത്. 

യോഗ പരിശീലന ക്യാംപില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മരണം. പട്ടാളക്കാരുടെ വസ്ത്രമണിഞ്ഞ് കയ്യില്‍ പതാകയുമായി ക്യാംപില്‍ ഡാന്‍സ് കളിക്കുന്നതിനിടെ പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ബല്‍വീര്‍ കുഴഞ്ഞ് വീണതാണെന്ന് അറിയാതെ കയ്യടിക്കുന്ന കാണികളുടെ ദൃശ്യങ്ങളും വിഡിയോയില്‍ കാണാം. നിലത്ത് വീണ് കിടക്കുന്ന ബല്‍വീറിനെ അതിനാല്‍ ആരും സഹായിക്കാനും എത്തുന്നില്ല. പിന്നീട് ഇയാള്‍ എഴുനേല്‍ക്കാതെ വന്നതോടെയാണ് ആളുകള്‍ ശ്രദ്ധിക്കുന്നത്. പിന്നാലെ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.