ജീവിതപങ്കാളിയെ തേടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് മോസ്കോയിൽ നിന്നുള്ള കണ്ടന്‍റ് ക്രിയേറ്റർ. ഇന്ത്യയിലെ ഷോപ്പിങ് മാളിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ഇന്ത്യൻ പങ്കാളിയെ കണ്ടെത്താൻ രസകരമായ വഴി ഡിനാര എന്ന ഇൻസ്റ്റഗ്രാം കണ്ടന്‍റ് ക്രിയേറ്റർ സ്വീകരിച്ചത്. രണ്ട് പുരുഷ പ്രതിമകള്‍ക്കിടയിൽ നിന്ന് 'ഒരു ഇന്ത്യൻ ഭർത്താവിനെ തിരയുന്നു (അവിവാഹിതൻ)' എന്ന പോസ്റ്റർ ഉയർത്തിയാണ് ഡിനാര ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്.
താൽപ്പര്യമുള്ളവർക്ക് സ്കാൻ ചെയ്യാൻ തന്‍റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിന്‍റെ ക്യൂ ആർ കോഡും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആളുകള്‍ക്ക് ഡിനാരയുമായി ബന്ധപ്പെടാനുള്ള എളുപ്പത്തിനാണത്. പോസ്റ്ററുമായി നിൽക്കുന്ന വീഡിയോ ഡിനാര തന്‍റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഒരാളെ കണ്ടെത്താൻ സഹായിക്കൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം മില്ല്യണ്‍ കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ഡിനാരയുടെ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഇന്ത്യന്‍ ഫോളോവേഴ്സിൽ ഗണ്യമായ വർദ്ധനവിന് കാരണമായിട്ടുണ്ട്. ഇന്ത്യയിൽ പര്യടനം നടത്തുന്ന ഡിനാര തന്‍റെ ഭാവി വരനെ കണ്ടെത്താനായി പലവഴികള്‍ പരീക്ഷിക്കുന്നുണ്ട്. ഒരു ലക്ഷം ഫോളോവേഴാണ് മൂന്ന് മാസം കൊണ്ട് ഡിനാര നേടിയത്. ഇന്ത്യയിലെ ചൂടിനെ പറ്റിയും ഭക്ഷണശീലത്തെക്കുറിച്ചുമെല്ലാം ഡിനാര വീഡിയോ ചെയ്തിട്ടുണ്ട്.