ഭാര്യയും ബിജെപി സ്ഥാനാര്‍ഥിയുമായ രാധിക ശരത്കുമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായി ശയന പ്രദക്ഷീണം നടത്തി നടൻ ശരത്കുമാർ. വിരുദനഗറിലെ അമ്മൻ ക്ഷേത്രത്തിലാണ് ശരത്കുമാർ ശയനപ്രദക്ഷിണം നടത്തിയത്. രാധിക ശരത്കുമാറും പാര്‍ട്ടി പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് ശരത്കുമാറിന്‍റെ പാർട്ടിയായ അഖില ഇന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) ബിജെപിയിൽ ലയിച്ചത്. ഇതിനു പിന്നാലെയാണ് രാധിക ശരത്കുമാറിനെ ബിജെപി മത്സരരംഗത്തിറക്കുന്നത്. അന്തരിച്ച ഡിഎംഡികെ നേതാവും നടനുമായിരുന്ന വിജയകാന്തിന്‍റെ മകൻ വിജയ പ്രഭാകരനെയാണ് വിരുതുനഗറിൽ രാധിക നേരിടേണ്ടത്.