നാടിന്‍റെ കാവല്‍ക്കാരനായ തോമസിന് ഹാപ്പി ബര്‍ത്ത് ഡേ. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ബിരിയാണി വിളമ്പിയുമാണ് തോമസിന്റെ പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിച്ചത്. കൊല്ലം ഇരവിപുരം കെട്ടിടമൂട് തീരപ്രദേശത്തായിരുന്നു തോമാച്ചന്‍റെ പിറന്നാള്‍ ആഘോഷം.
ഇതാണ് തോമസ്. കെട്ടിടമൂട് നിവാസികള്‍ക്ക് കാവല്‍ക്കാരനാണ് തോമസ്. ആര് ബഹളം വച്ചാലും പോയിക്കിടന്നുറങ്ങിയാലും കാവല്‍ക്കാരുണ്ട്. മെയിന്‍ തോമസാണ്. പണ്ട് കളഞ്ഞ് കിട്ടിയതാണ് ആരോ കൊണ്ട് ഉപേക്ഷിച്ചതാണ്. ഇപ്പോള്‍ അവിടെയുള്ളവര്‍ക്ക് പ്രിയപ്പെട്ടവനാണ്
കടല്‍ അടിക്കുന്നിടത്ത് ആരോ കൊണ്ട് കളഞ്ഞിട്ട് പോയതാണ്. രണ്ടു പേരുണ്ടായിരുന്നു. ഒരാള്‍ കടലില്‍പോയി. ഒരാളെ കിട്ടി. ഇയാള്‍ ആഹാരം കൊടുത്ത് വളര്‍ത്തിയെടുത്തു.