വെയിലായാലും മഴയായാലും ജോലിയിൽ ഒരല്പം പോലും ഇളവില്ലാതെ മുന്നോട്ടുപോകുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാറുണ്ട്... അതിൽ പ്രധാനപ്പെട്ട ഒന്നാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ.. കൊടുംചൂടിൽ വലഞ്ഞ ഉദ്യോഗസ്ഥർക്ക് കോട്ടയത്തെ പൊലീസ് അസോസിയേഷൻ തന്നെ ഒരുക്കിയ ചെറിയ ആശ്വാസം കാണാം...
കൊടും ചൂടിലും ജോലി ചെയ്യേണ്ട പൊലീസുകാർക്ക് സൺ ഗ്ലാസിന്റെ ചെറിയ ആശ്വാസം.കേരള പൊലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കോട്ടയത്ത് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തത്.. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് തന്നെ ഉദ്യോഗസ്ഥർക്ക് സൺഗ്ലാസുകൾ വെച്ച് നൽകി
ചെറുതല്ലാത്ത ആശ്വാസം മാത്രമല്ല സ്റ്റൈലൻ സൺഗ്ലാസുകൾ വെച്ചതോടെ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസവും കുറച്ചു കൂടെ കൂടി.. ജില്ലയിലെ മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു..
Sunglasses for traffic police