vadasherikara-kanal

അല്‍പം തണുപ്പ് തേടിയോടുന്ന യുവാക്കളുടെ താവളമാണ് പത്തനംതിട്ട വടശേരിക്കരയിലെ കനാല്‍. കൊടും വേനലിലും വെള്ളം കുത്തിയൊഴുകുന്ന തോട്ടിലാണ് യുവാക്കളുടെ പകല്‍ സമയം. നാട്ടുകാരും വെള്ളത്തിന് ആശ്രയിക്കുന്ന ഇടം ഇവിടമാണ്

 

 

പത്തനംതിട്ട റാന്നി റോഡരികിലെ കാഴ്ചയാണ്. ആകാശക്കനാലിലെ വെള്ളം ഒഴുകി തോട്ടിലേക്ക്. തോട്ടില്‍ വീഴും മുന്‍പുള്ള ഭാഗത്ത് അഞ്ചടിയോളം താഴ്ചയുണ്ട്. ഇവിടമാണ് തണുപ്പ് തേടുന്നവവരുടെ താവളം. രാവിലെ മുതല്‍ രാത്രി വരെ ആളുണ്ട്. അടുത്തു നിന്നും ദൂരെ നിന്നും വരുന്നവരുണ്ട്. രാപ്പകല്‍ ആഘോഷമട്ട്.  ചൂടുകനത്തതോടെയാണ് യുവാക്കള്‍ ഇവിടം താവളമാക്കിയത് . ഒഴുക്കുവെള്ളം ആയത് കൊണ്ടാണ് വിശ്വസിച്ച് മുങ്ങുന്നതെന്ന് നാട്ടുകാര്‍. ചുറ്റുമുളള പാറക്കെട്ടുകളും തോടുമെല്ലാം കാഴ്ചയ്ക്ക് ആനന്ദമാണ്..