ജാനകിയമ്മയ്ക്ക് പാട്ടുകള്‍ കോര്‍ത്ത് ഒരു പിറന്നാള്‍ സമ്മാനം. മലപ്പുറം എടപ്പാള്‍ സ്വദേശിനി ശ്രേയഭാനുവാണ് ജാനകിയമ്മ പാടിയ 120 ഗാനങ്ങള്‍ തുടര്‍ച്ചയായി പാടി ആദരം അര്‍പ്പിച്ചത്. 12 മണിക്കൂര്‍ നീണ്ട ഗാനാലാപനം കൊണ്ട് ഈ ഇരുപത്തിരണ്ടുകാരി റെക്കോര്‍ഡുമിട്ടു.
ജാനകിയമ്മ പാടി സുന്ദരമാക്കിയ 120 ഗാനങ്ങള്‍. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് പാട്ടുകളും. സോളോയും ഡ്യുയറ്റും. ഓരോ മണിക്കൂർ ഗാനങ്ങൾ അവതരിപ്പിക്കുമ്പോളും 5 മിനിറ്റ് ഇടവേളയ ബിഎ സംഗീതം പൂർത്തിയാക്കിയ ശ്രേയ 2019 ൽ 6 മണിക്കൂർ തുടർച്ചയായി ഗാനങ്ങൾ ആലപിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ യൂണിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറത്തിലും. മൂന്നുവയസുമുതല്‍ പാടിതുടങ്ങിയ ശ്രേയക്ക് എസ്.ജാനകിയുടെ ഗാനങ്ങളെ പരിചയപ്പെടുത്തിയത് അമ്മ ഭാനുരേഖയാണ്.
അന്തരിച്ച സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥന്‍റെ ശിഷ്യയാണ് . പർപ്പിൾ പോപ്പിൻസ് എന്ന സിനിമ ഉൾപ്പെടെ 4 സിനിമകളിലും നിരവധി ആൽബങ്ങളിലും പാടിയിട്ടുണ്ട്. ജാനകിയമ്മയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാനായി 4 വർഷം മുൻപ് തീരുമാനിച്ചതാണ് ഈ പരിപാടി. കോവിഡ് കാരണം അന്ന് മാറ്റിവച്ച പരിപാടിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്.