ഓട്ടിസം ഒരു അസുഖമല്ല, അതൊരു അവസ്ഥയാണ്. സമൂഹത്തിന് ഓട്ടിസത്തെ കുറിച്ച് അറിവ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ രണ്ട് ഓട്ടിസം ബോധവത്കരണ ദിനമായി ആചരിക്കുന്നത്. നാല്പതില് ഒരാള്‍ എന്ന നിലയിലാണ് ഓട്ടിസം ബാധിതരായ ആളുകളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന. കുട്ടികളില്‍ സാമൂഹികപരവും ആശയവിനിമയപരവും ബുദ്ധിപരവുമായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഓര്‍ഗാനിക് ന്യൂറോഡവലപ്മെന്റല്‍ സിഡോര്ടറാണ് ഓട്ടിസം. തീരെ ചെറിയപ്രായത്തിലേ പെരുമാറ്റ രീതികള്‍ നിരീക്ഷിച്ചാല്‍ കുഞ്ഞ് ഓട്ടിസ്റ്റിക് ആണോയെന്ന് കണ്ടെത്താം. ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങള്‍ തന്നെയാണ് ഓട്ടിസം ബാധിതരുടെ എണ്ണത്തിലുണ്ടായ വര്‍ധനയ്ക്ക് പ്രധാന കാരണവും.
കൃത്യമായ പരിചരണത്തിലൂടെയും തെറാപ്പികളിലൂടെയും ഓട്ടിസം ബാധിതരായ കുട്ടികളെ വലിയൊരളവ് വരെ സാധാരണജീവിതം പ്രാപ്തമാക്കാം. മാതാപിതാക്കള്‍ക്കും ഓട്ടിസം എന്ന അവസ്ഥയെ കുറിച്ച് പൂര്‍ണബോധവത്കരണം നല്‍കേണ്ടതുണ്ട്. യുഎന്‍ നിര്‍ദേശപ്രകാരമാണ് രാജ്യാന്തര തലത്തില്‍ 2008 മുതല്‍ ഏപ്രില്‍ രണ്ട് ലോക ഓട്ടിസം ദിനായി ആചരിക്കുന്നത്. 2030 ഓടെ എല്ലാ മേഖലയിലുള്ള ഓട്ടിസം ബാധിതരേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് യുഎന്‍ ലക്ഷ്യമിടുന്നത്.