വിവാഹത്തിന് ഒരാഴ്ച മാത്രം മുന്‍പ് വേര്‍പിരിഞ്ഞ് ഇന്ത്യാ–പാക് ലെസ്ബിയന്‍ പങ്കാളികള്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുയന്‍സര്‍മാരായ ഇന്ത്യക്കാരി അഞ്ജലി ചക്രയും പാക്കിസ്ഥാന്റെ സുഫി മാലിക്കുമാണ് വേര്‍പിരിയുന്നതായി അറിയിച്ചത്. 2019ലെ ഫോട്ടോഷൂട്ടിലൂടെയാണ് അഞ്ജലിയുടേയും സുഫിയുടേയും പ്രണയം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിക്കുന്നത്.
താന്‍ അഞ്ജലിയെ വഞ്ചിച്ചതായും ഇതേ തുടര്‍ന്നാണ് വിവാഹത്തില്‍ നിന്ന് ഇരുവരും പിന്മാറുന്നതായും സുഫി പറയുന്നു. അവളെ ഞാന്‍ ഒരുപാട് വേദനിപ്പിച്ചു. എന്നിലുള്ള അവളുടെ വിവാഹം നഷ്ടപ്പെട്ടിരിക്കുന്നു. ചെയ്ത തെറ്റിന് അഞ്ജലിയോടും ദൈവത്തോടും ക്ഷമ ചോദിക്കുന്നു, ഇന്‍സ്റ്റഗ്രാമില്‍ സൂഫി കുറിച്ചു.
ന്യൂയോര്‍ക്കിലെ എംപയര് സ്റ്റേറ്റ് ബില്‍ഡിങ്ങിന് മുന്‍പില്‍ വെച്ചാണ് അഞ്ജലിയെ സൂഫി പ്രൊപ്പോസ് ചെയ്യുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.