vedika

വാ​ർ​ത്താ​വാ​യ​ന​യി​ലൂ​ടെ നാ​ട്ടി​ലാകെ താരമായിരിക്കുകയാണ് കാസർകോട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി വേദിക. 

വേദിക വായിക്കുന്ന വാർത്ത വിവിധ വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് 1000 ദിവസം പിന്നിടുകയാണ്. വേദികയുടെ വാർത്താവായന വിദ്യാഭ്യാസ മന്ത്രിയും ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 

ഇങ്ങനെയാണ് വേദികയുടെ ഒരു ദിവസം ആരംഭിക്കുന്നത്. പത്രം വായിച്ച് പ്രധാന വാർത്തകൾ കണ്ടെത്തും. ഈ വാർത്തകൾ ശബ്ദ സന്ദേശങ്ങളാക്കിയും വീഡിയോ രൂപത്തിലും വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കും. മൂന്ന് വർഷം മുൻപ് വായനാദിനത്തിൽ വേറിട്ടൊരു രീതി പരീക്ഷിക്കാനാണ് വേദിക വാർത്ത വായിച്ച് തുടങ്ങിയത്. അത് ക്ലിക്കായി. 

തുടക്കത്തിൽ  സ്കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലായിരുന്നു വാർത്തയെത്തിയിരുന്നത്. ഇന്ന് സ്‌കൂൾ കോമ്പൗണ്ടും കടന്ന് നാട്ടിലെ വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ജില്ലയിലെ വിവിധ സാംസ്‌കാരിക കൂട്ടായ്മകളുടെ ഗ്രൂപ്പുകളിലുമെല്ലാം വേദികയുടെ വാർത്തകൾ ഇടംപിടിച്ചുകഴിഞ്ഞു. പിന്തുണയുമായി കുടുംബാംഗങ്ങളും അധ്യാപകരും കൂട്ടുകാരും. 

Vedika news reading story