പ്രേക്ഷകരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍, മഴവില്‍ മനോരമയിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ഗെയിം റിയാലിറ്റി ഷോ ‘ഉടന്‍ പണം’ അഞ്ചാം അങ്കത്തിനായി വീണ്ടുമെത്തുന്നു. വിഷുക്കൈനീട്ടമായാണ് ഉടന്‍ പണം ഇത്തവണ പ്രേക്ഷകരിലേക്കെത്തുന്നത്. പത്ത് കോടിയോളം രൂപയാണ് പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കുമായി ഇതുവരെ ഉടന്‍ പണം എ.ടി.എം നല്‍കിയത്. ദൃശ്യമാധ്യമ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ ഈ നേട്ടവുമായാണ് ഈ അഞ്ചാമൂഴം. ഇതിന്റെ ഭാഗമായി മല്‍സരാര്‍ത്ഥികളെ തേടി കേരളമാകെ സഞ്ചരിക്കുകയാണ് എടിഎം വാഹനം.
എല്ലാ തവണയും വൃത്യസ്തതകളുമായാണ് എ.ടി.എം പ്രേക്ഷകരെ തേടിയെത്താറുള്ളത്. നാലാം അങ്കത്തിന് ഇറങ്ങിയപ്പോള്‍ മിസ്കോളടിച്ച് എ.ടി.എമ്മുമായി സംസാരിച്ച് മത്സരാര്‍ത്ഥിയാകാന്‍ പ്രേക്ഷകര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കേരളത്തിലുടനീളം എ.ടി.എം നേരിട്ട് പ്രത്യക്ഷപ്പെടുകയാണ്. എം.ടി.എമ്മിനൊപ്പം സെല്‍ഫിയെടുത്ത് ഓഡീഷനായി രജിസ്റ്റര്‍ ചെയ്യാം. ശേഷം ഓഡീഷനിലൂടെ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കും.
കേരളത്തില്‍ എവിടെയൊക്കെ എ.ടി.എം പ്രത്യക്ഷപ്പെടുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കേരളത്തിലൂടനീളം ജനഹൃദയങ്ങളിലേക്ക് സ്നേഹവും പണവും വാരിയെറിയാന്‍ എ.ടി.എം എത്തി. പ്രേക്ഷകര്‍ക്ക് എ.ടി.എമ്മിനെ കാണാനും സംസാരിക്കാനും കെട്ടിപിടിക്കാനും സെല്‍ഫിയെടുക്കാനും അവസരമുണ്ട്. എ.ടി.എമ്മിനടുത്ത് ചെല്ലൂ, സെല്‍ഫി എടുക്കു, രജിസ്റ്റര്‍ ചെയ്യു, പണം നേടൂ എന്നതാണ് മുദ്രാവാക്യം. റീഗല്‍ ജ്വല്ലേഴ്സാണ് ഷോയുടെ മുഖ്യ പ്രായോജകര്‍.
മല്‍സരാര്‍ത്ഥികളാകാന്‍ ഇനിയും അവസരം
രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 20ന് കോഴിക്കോട് എ.ജി റോഡിലെ ഹോട്ടല്‍ ന്യൂ നളന്ദയിലും മാര്‍ച്ച് 22ന് എറണാകുളം വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപത്തുള്ള മെര്‍മെയ്ഡ് ഹോട്ടലിലും മാര്‍ച്ച് 24ന് തിരുവനന്തപുരം പാളയം വൈ.എം.സി.എയില്‍ വച്ചും രാവിലെ ഒന്‍പത് മണി മുതല്‍ ഓഡീഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഈ സെന്‍ററുകളില്‍ നേരിട്ടെത്തിയും പ്രേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.