honey-rose

സമൂഹമാധ്യമങ്ങളില്‍ വൈറലായി നടി ഹണി റോസിന്‍റെ കുട്ടിക്കാല ചിത്രം. ടീച്ചര്‍മാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പമുള്ള സ്‍കൂള്‍ ഗ്രൂപ്പ് ഫോട്ടോയാണ് താരം പങ്കുവച്ചത്. ‘കാലങ്ങളോളം നിലനില്‍ക്കുന്ന നിമിഷങ്ങള്‍. ഇതില്‍ എന്നെ കണ്ടുപിടിക്കാമോ?’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. സെക്കന്‍റുകള്‍ക്കകം ഗ്രൂപ്പ് ഫോട്ടോയില്‍ നിന്ന് ഹണി റോസിനെ ആരാധകര്‍ തിരിച്ചറിയുകയും ചെയ്തു.

 

‘സാരി ഉടുത്ത ടീച്ചർന്റെ അടുത്ത് രണ്ടാമത്തെ റോയിൽ ആദ്യം നിൽക്കുന്നുന്നത് അല്ലേ ഇതൊക്കെ ചെറുത് വേറെ എന്തെങ്കിലും ഉണ്ടോ’, ‘കൊച്ചുകുട്ടികളോട് വരെ ചോദിച്ചാൽ കാണിച്ചു തരും ഹണി ചേച്ചിയെ’,  ‘ഒറ്റ നോട്ടത്തിൽ ആ ചിരി എനിക്ക് കിട്ടി ടീച്ചറുടെ അടുത്ത് വെള്ള മുത്ത് മാല ഇട്ട്’, ‘പൊട്ടു തൊട്ട പൗർണമി’ എന്നിങ്ങനെ രസകരമായ കമന്‍റുകളാണ് ചിത്രത്തിനു താഴെ വന്നുനിറയുന്നത്.

 

School photo of actress Honey Rose goes viral on social media.