വരും ആഴ്ചകളിലായി എവറസ്റ്റിനേക്കാള്‍ വലിപ്പമുള്ള ‘ഡെവിൾസ് കോമറ്റ്’ (ചെകുത്താന്‍റെ വാൽനക്ഷത്രം) എന്ന വാൽനക്ഷത്രം ഭൂമിക്ക് സമീപത്തുകൂടി കടന്നുപോകുമെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍. ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങളാല്‍ തന്നെ വാല്‍നക്ഷത്രത്തെ കാണാന്‍ സാധിക്കുമെന്നാണാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.
ലൈവ് സയന്‍സ് പറയുന്നത് പ്രകാരം 12 പി/ പോൺസ് ബ്രൂകസ് എന്നാണ് വാൽനക്ഷത്രത്തിന്റെ യഥാർഥ പേര്. ഒരു ക്രയോവോൾക്കാനിക് വാല്‍നക്ഷത്രമാണിത്. 30 കിലോമീറ്റർ വ്യാസമുള്ള ഈ വാൽനക്ഷത്രം ഓരോ 71 വർഷമെടുത്താണ് സൂര്യനെ ഭ്രമണം ചെയ്യുന്നത്.
സൂര്യനിൽ നിന്നുള്ള വികിരണം വര്‍ധിക്കുമ്പോള്‍ വാൽനക്ഷത്രത്തിന്റെ ഹിമം നിറഞ്ഞ പുറന്തോട് പൊട്ടുകയും ക്രയോമാഗ്മ എന്ന പദാർഥം വെളിയിലേക്കു തെറിക്കുകയും ചെയ്യും. ഇതോടെ വാല്‍നക്ഷത്രത്തിന്‍റെ രൂപം കൊമ്പുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാകും. ഇതിനാലാണ് ഈ വാല്‍നക്ഷത്രത്തിന് ‘ചെകുത്താന്‍റെ വാല്‍നക്ഷത്രം’ എന്ന പേര് ലഭിച്ചത്. 1812ൽ ഴീൻ ലൂയി പോൺസ് എന്ന ജ്യോതി ശാസ്ത്രജ്ഞനാണ് ഈ വാൽനക്ഷത്രത്തെ കണ്ടെത്തിയത്.
ഇതിനകം തന്നെ രാത്രി ആകാശത്ത് വാൽനക്ഷത്രത്തെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വരും ആഴ്ചകളിൽ ഇത് കൂടുതൽ പ്രകാശമാനമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഏപ്രിലിൽ വാല്‍നക്ഷത്രം അതിന്‍റെ പരമാവധി വ്യക്തതയോടെ കാണാനാകും എന്നാണ് പ്രതീക്ഷിക്കുന്നു, ഏപ്രിൽ 21 നാണ് ഡെവിൾസ് കോമറ്റ് സൂര്യനോട് ഏറ്റവും അടുത്ത് എത്തുക. ഏപ്രിൽ ആദ്യവാരം തന്നെ സമ്പൂർണ സൂര്യഗ്രഹണവും ഉണ്ടാകും.
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുമെങ്കിലും വാൽനക്ഷത്രത്തെ കണ്ടെത്താൻ അൽപ്പം ബുദ്ധിമുട്ടായിരിക്കുമെന്നാണ് റോയൽ അസ്‌ട്രോണമിക്കൽ സൊസൈറ്റിയുടെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. റോബർട്ട് മാസി അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ നക്ഷത്ര നിരീക്ഷകരോട് ദൂരദർശിനികൾ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Devil's comet' which is larger than Mount Everest become visible to the naked eye as it passes by the planet earth in the coming weeks.