അംബാനി കുടുംബത്തില്‍ കല്യാണമേളമാണ്. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹവിശേഷങ്ങളാണ് സൈബര്‍ ലോകത്തെ ചര്‍ച്ചയും. കഴിഞ്ഞദിവസത്തെ ‘അന്ന സേവ’യും ആനന്ദിന്‍റെയും രാധികയുടെയും ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഗുജറാത്തിലെ ജാംനഗറിലുള്ള ഗോവാഡ് എന്ന ഗ്രാമത്തിലായിരുന്നു അന്നദാനച്ചടങ്ങുകള്‍ നടന്നത്. 51,000 ഗ്രാമവാസികള്‍ അന്നദാനത്തിന്‍റെ ഭാഗമായതായാണ് വിവരം.
അംബാനി കുടുംബത്തിലെ ആചാരപ്രകാരം കുടുംബത്തിലെ എല്ലാവരും തന്നെ ചടങ്ങില്‍ പങ്കെടുത്തു. മുകേഷ് അംബാനി, നിത അംബാനി, ആനന്ദ് അംബാനി, രാധിക മെര്‍ച്ചന്‍റ് എന്നിവര്‍ ചേര്‍ന്ന് ഗ്രാമവാസികള്‍ക്ക് ഭക്ഷണം വിളമ്പുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാധികയുടെ മാതാപിതാക്കളും മുത്തശ്ശിയുമടക്കം ചടങ്ങിന്‍റെ ഭാഗമായി. അടുത്ത കുറച്ചുദിവസങ്ങള്‍ കൂടി അന്നദാനം തുടരും.
എന്തുകൊണ്ടാണ് ജാംനഗര്‍ തന്നെ തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘വെഡ് ഇന്‍ ഇന്ത്യ’യോട് തോന്നിയ ആകര്‍ഷണമാണ് കാരണമെന്നായിരുന്നു ആനന്ദിന്‍റെ മറുപടി. വ്യവസായികള്‍ തങ്ങളുടെ കുടുംബത്തിലെ വിവാഹങ്ങള്‍ പുറംരാജ്യങ്ങളിലടക്കമാണ് നടത്തുന്നത്. എന്നാല്‍ കുടുംബത്തിലെ ഒരു വിവാഹമെങ്കിലും ഇന്ത്യയില്‍ നടത്തണം, എങ്കില്‍ മാത്രമേ നമ്മുടെ രാജ്യത്തെ സമ്പത്ത് ഇവിടെ തന്നെ നില്‍ക്കൂവെന്നായിരുന്നു ‘വെഡ് ഇന്‍ ഇന്ത്യ’ എന്ന ആശയം പങ്കുവച്ചുകൊണ്ട് മോദി പറഞ്ഞത്. ഇത് തന്നെ ആകര്‍ഷിച്ചുവെന്നാണ് ആനന്ദ് പറഞ്ഞിരിക്കുന്നത്.
മാത്രമല്ല, തന്‍റെ മുത്തശ്ശിയുടെ ജന്മനാടാണ് ജാംനഗര്‍, മുത്തശ്ശന്‍ ധീരുഭായ് അംബാനിയും അച്ഛന്‍ മുകേഷ് അംബാനിയും തങ്ങളുടെ വ്യവസായജീവിതം ആരംഭിച്ചത് ഇവിടെ നിന്നാണ്. ഇതും തന്‍റെ വിവാഹാഘോഷങ്ങള്‍ക്കായി ജാംനഗര്‍ തിരഞ്ഞെടുക്കാന്‍ കാരണമാണ് എന്നും ആനന്ദ് അംബാനി വ്യക്തമാക്കിയിട്ടുണ്ട്.
Anant Ambani and Radhika Merchant's pre-wedding event begins at Jamnagar.