സാമൂഹ്യമാധ്യമങ്ങളിലെ സെലിബ്രിറ്റികളുടെ കമന്‍റുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോഴിതാ കമന്‍റ് അഭ്യ‍‍ര്‍ഥിച്ചുള്ള ഒരു പോസ്റ്റും അതിന് വന്ന കമന്‍റുമാണ് ഇന്‍സ്റ്റഗ്രാമിലെ പ്രധാന ച‍ര്‍ച്ച.

കഴിഞ്ഞ ദിവസം ഹ‍ര്‍ഷിത റെഡ്ഡി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ‘വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്‍റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന് എഴുതിയ വിഡിയോ പോസ്റ്റ് ചെയ്യുന്നത്. വിഡിയോയുടെ അടിക്കുറിപ്പായി തങ്ങള്‍ പരീക്ഷയില്‍ തോറ്റാല്‍ പറയാന്‍ തങ്ങള്‍ക്ക് ഒഴിവുകഴിവുണ്ടെന്നും വിജയ്‍യുടെ മേല്‍ പഴി ചാരാമെന്നും പറയുന്നുണ്ട്.

ഇതിന് പിന്നാലെ വിജയ് ദേവരകൊണ്ട തന്നെ ഈ വിഡിയോയില്‍ കമന്‍റ് ചെയ്യുകയായിരുന്നു. ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‍യുടെ കമന്‍റ്. ഇതോടെ വിഡിയോ വൈറലായി. കമന്‍റ് ബോക്സിലും വിജയ് ദേവരകൊണ്ടയുടെ ആരാധാകരുടെ ബഹളമാണ്. മാത്രമല്ല, വിഡിയോയെക്കാള്‍ കൂടുതല്‍ ലൈക്ക് ലഭിച്ചിരിക്കുന്നത് താരത്തിന്‍റെ കമന്‍റിനാണ്.

വിഡിയോ വൈറലായതിന് പിന്നാലെ സമാനരീതിയിലുള്ള വിഡിയോകള്‍ കൂടുതല്‍ വരുന്നുണ്ട്. ഷാഹിദ് കപൂര്‍ വിഡിയോയ്ക്ക് കമന്‍റ് ചെയ്താല്‍ തന്‍റെ സപ്ലിമെൻ്ററി പരീക്ഷയ്ക്കായി പഠിച്ചു തുടങ്ങുമെന്ന് പറഞ്ഞും വിഡിയോ വന്നിരുന്നു. എന്നാല്‍ ഷാഹിദ് കപൂര്‍ വിഡിയോയ്ക്ക് കമന്‍റ് ചെയ്തില്ല.

Vijay Deverakonda reacts to fans' video promising to study if he comments on their video