സോഷ്യൽ മീഡിയ താരങ്ങളായ ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും പ്രണയവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. സിനിമാസ്റ്റൈലിൽ പ്രപ്പോസൽ നടത്തിയാണ് അശിൻ ദിയയോട് പ്രണയം വെളിപ്പെടുത്തിയത്. തന്നെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന വ്യക്തി എന്നാണ് അശ്വിന്റെ പ്രത്യേകതയായി ദിയ പറയുന്നത്. ഇപ്പോഴിതാ അശ്വിനുമായുള്ള ചാറ്റ് സ്ക്രീൻഷോട്ട് പുറത്തുവിട്ടിരിക്കുകയാണ് ദിയ.
പ്രണയം തുളുമ്പുന്ന കുറിപ്പാണ് അശ്വിൻ ദിയയ്ക്കായി പങ്കുവെച്ചത്. ‘കണ്ണമ്മാ, നിന്നെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയിക്കാൻ ആഗ്രഹിക്കുന്നു. ഒരുദിവസത്തെ എന്റെ ആദ്യ ചിന്ത നിന്നെപ്പറ്റിയാണ്. നീ കൂടെയില്ലെങ്കിൽ എന്തോ നഷ്‌ടമായത് പോലെ…നിന്നെ കാണുമ്പോഴോ, കെട്ടിപ്പിടിക്കുമ്പോഴോ എന്റെ എല്ലാ പ്രശ്നങ്ങളും മായുന്നു. നിന്റെ കൂടെയുള്ളപ്പോൾ ഞാൻ ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യനാണ്. ഓരോ ദിവസവും ഞാൻ നിന്നെ പലപല രീതികളിൽ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു. നിന്നെ ഞാൻ എന്നെന്നും സ്നേഹിക്കുന്നു, നീ എന്റേതുമാത്രം,’ എന്ന് അശ്വിൻ എന്നായിരുന്നു ചാറ്റിലെ വാചകങ്ങൾ.
ഒരുമിച്ചുള്ള യാത്രകളും റീലുകളും ആസ്വദിക്കാറുള്ള ദിയയും അശ്വിനും ഒരേ നാട്ടുകാർ കൂടിയാണ്. അശ്വിന്റെ വീട്ടിൽ അമ്മയെ കാണാൻ പോയ വീഡിയോയും ദിയ പോസ്റ്റ് ചെയ്തിരുന്നു.