ഉള്ളി കയറ്റുമതിക്ക് വാതില്‍തുറക്കുന്ന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഉള്ളി കയറ്റുമതി നിരോധനം പൂര്‍ണമായും നീക്കുമോ എന്ന കാര്യത്തില്‍ പക്ഷേ വ്യക്തതയായിട്ടില്ല. ചുരുക്കം ചില രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഉള്ളി കയറ്റുമതിക്ക് ഇപ്പോള്‍ കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്.
ബംഗ്ലാദേശ്, ശ്രീലങ്ക, മൗറിഷ്യസ്, ബഹ്റൈന്‍, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിലവില്‍ ചെറിയ അളവില്‍ ഉള്ളി കയറ്റി അയയ്ക്കുന്നത്. ഗാര്‍ഹിക വസ്തുക്കളുടെ വിലക്കയറ്റവും സാധനങ്ങളുടെ ലഭ്യതക്കുറവുമടക്കം കണക്കിലെടുത്ത് 2023 ഡിസംബര്‍ മുതല്‍ 2024 മാര്‍ച്ച് വരെയാണ് ഉള്ളി കയറ്റുമതിക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെ അയല്‍രാജ്യങ്ങളിലും ഉള്ളി വില കത്തികയറി.
2023 ഓഗസ്റ്റ് മുതലാണ് രാജ്യത്ത് ഉള്ളിവില ഉയര്‍ന്നുതുടങ്ങിയത്. ഇതോടെ സര്‍ക്കാര്‍ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി ചുങ്കം ചുമത്തി. ഇതിനിടെ വെളുത്തുള്ളി വിലയും റോക്കറ്റുപോലെ കുതിച്ചു കയറി.
നാസിക്, അഹമ്മദ്നഗര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മഴയും കാറ്റും കനത്ത നാശം വിതച്ചതാണ് രാജ്യത്ത് ഉള്ളിവില കൂടാന്‍ കാരണമായത്. ഒരു കിലോ ഉള്ളിക്ക് നാസികിലെ ഹോള്‍സെയ്ല്‍ മാര്‍ക്കറ്റില്‍ പോലും 40 രൂപയ്ക്ക് മുകളിലാണ് വില. ഇതോടെ സര്‍ക്കാര്‍ തല ഇടപെടലുകളും വിഷയത്തിലുണ്ടാകുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ഭരണ– പ്രതിപക്ഷങ്ങള്‍ ഉള്ളി ഒരു തിരഞ്ഞെടുപ്പ് ആയുധമാക്കാനും സാധ്യതയേറെ. പക്ഷേ വിലയില്‍ താഴോട്ടിറങ്ങാത്ത ഉള്ളി സാധാരണക്കാരന്‍റെ കണ്ണുനിറയ്ക്കുകയാണ്.
Indian Government grants permission for onion shipments to these some countries