johns-sins-ad

പോണ്‍ താരം ജോണി സിനസിനൊപ്പം ബോളിവുഡ് താരം രണ്‍വീര്‍ സിങ് എത്തിയ പരസ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചൂടുള്ള ചര്‍ച്ച. പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തെ കുറിച്ച് പറയുന്ന ബോള്‍ഡ് കെയറിന്റെ പരസ്യത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. സാസ് ബാഹു സീരിയലിന്റെ സ്പൂഫായി എത്തിയ പരസ്യം ആരാധകരില്‍ ചിരി നിറയ്ക്കുന്നു.

ജോണി സിന്‍സിനേയും രണ്‍വീറിനേയും ഒറ്റ ഫ്രെയിമില്‍ കാണാനാവുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍. പരസ്യം ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. ഗോള്‍ഡ് കെയറിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് രണ്‍വീര്‍. പരസ്യത്തില്‍ ജോണി സിന്‍സിന്റെ അളിയനായാണ് രണ്‍വീര്‍ എത്തുന്നത്.

ദാമ്പത്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ അവനെ താന്‍ ഉപേക്ഷിക്കുകയാണെന്ന് രണ്‍വീറിന്റെ അനിയത്തിയായി എത്തിയ ഭാവ്ന ചൗഹാന്‍ പരസ്യത്തില്‍ പറയുന്നു. അനിയത്തി ബാല്‍ക്കണിയില്‍ നിന്ന് വീഴുമ്പോള്‍ ഒരു ട്വിസ്റ്റ് ഉണ്ടാവുന്നു. ജോണിക്കായി രണ്‍വീര്‍ ഒരുപെട്ടി മരുന്ന് എറിഞ്ഞ് കൊടുക്കുന്നു. അനിയത്തി നിലത്ത് വീഴുന്നതിന് മുന്‍പേ ജോണി ആ മരുന്ന് കഴിച്ച് ഭാര്യയെ സന്തോഷിപ്പിക്കുന്നതാണ് പരസ്യത്തില്‍. 

തന്‍മയ് ഭട്ട് തിരക്കഥ ഒരുക്കിയ അയ്യപ്പ കെ.എം.ആണ് സംവിധാനം ചെയ്തത്. രണ്‍വീറിനും ജോണിക്കും ഒപ്പം ഭാവ്ന ചൗഹാന്‍ എന്ന നടിയാണ് പരസ്യത്തില്‍ എത്തുന്നത്. 

Ranveer Singh with Johnny Sins, The ad went viral