ഡിജിറ്റല്‍ ലോകത്ത് പാസ്‌വേര്‍ഡുകളാണ് ഡേറ്റകളെ സംരക്ഷിക്കുന്നതില്‍ പ്രധാനികള്‍. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ബാങ്ക് അക്കൗണ്ടുകളുടെ സൂക്ഷമതയുമെല്ലാം ഇത്തരം പാസ്‌വേര്‍ഡുകളിലൂടെയാണ്. അതിനാല്‍ തന്നെ പാസ്‍വേര്‍ഡുകളുടെ പ്രാധാന്യം ഏറെയാണ്. മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാനാകാത്തതും ഓര്‍മയില്‍ നില്‍ക്കുന്നതുമായ പാസ്‍വേര്‍ഡുകള്‍ ഇടേണ്ടത് അത്യാവശ്യമാണ്. പാസ്‌വേര്‍ഡുകള്‍ വീക്കാണെങ്കില്‍ ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ ഡേറ്റകള്‍ വളരെ വേഗം സ്വന്തമാക്കാന്‍ സാധിക്കും. സൈബര്‍ ഭീഷണികള്‍ക്ക് വരെ ഇത് വഴിവച്ചേക്കാം. അടുത്തിടെ, ഏറ്റവും എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാവുന്ന പാസ്‌വേര്‍ഡുകളുടെ ലിസ്റ്റ് നോര്‍ഡ്പാസ് പുറത്തുവിട്ടിരുന്നു. നിങ്ങള്‍ ഇതില്‍ എതെങ്കിലും പാസ്‍വേര്‍ഡാണ് ഉപയോഗിക്കുന്നതെങ്കില്‍ എത്രയും വേഗം അവ മാറ്റേണ്ടതുണ്ട്. നോര്‍ഡ് പാസ് പുറത്തുവിട്ട ഏറ്റവും എളുപ്പത്തില്‍ ഹാക്ക് ചെയ്യപ്പെടാവുന്ന പാസ്‌വേര്‍ഡുകള്‍ ഇതാ...
123456
admin
12345678
123456789
1234
12345
password
123
Aa123456
1234567890
UNKNOWN
1234567
123123
111111
Password
12345678910
000000
admin123
********
user
1111
P@ssw0rd
root
654321
qwerty
Pass@123
******
112233
102030
ubnt
Story Highlights: most-dangerous passwords