
രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അച്ഛന് ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജിനി കൂട്ടിച്ചേര്‍ത്തു.
റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. 'സാധാരണയായി സമൂഹ മാധ്യമങ്ങളില്‍ നിന്ന് അകന്നാണ് താന്‍ കഴിയുക. പക്ഷേ സമൂഹമാധ്യമങ്ങളിലെ സംഭവ വികാസങ്ങള്‍ സോഷ്യല്‍ മീഡിയ ടീം തന്റെ ശ്രദ്ധയില്പ്പെടുത്താറുണ്ടെന്ന് പറഞ്ഞായിരുന്നു പ്രസംഗത്തിന്റെതുടക്കം. നമ്മളൊക്കെ മനുഷ്യരല്ലേ..ചിലതൊക്കെ കാണുമ്പോള്‍ തന്നെ ദേഷ്യം വരും. അടുത്തയിടെയായി സമൂഹ മാധ്യമങ്ങള്‍ ചിലര്‍ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്താണ് അതിന്റെ അര്‍ഥമെന്ന് എനിക്കറിയില്ലായിരുന്നു. ഒരാളോട് ചോദിച്ചപ്പോള്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരെയാണ് സംഘിയെന്ന് വിളിക്കുന്നതെന്ന് അറിഞ്ഞു. രജനികാന്ത് സംഘിയല്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെയായിരുന്നുവെങ്കില്‍ ലാല്‍സലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നു' വെന്നും ഐശ്വര്യ പറഞ്ഞുനിര്‍ത്തി.
മകള്‍ സംസാരിക്കുന്നത് കേട്ട് നിറകണ്ണുകളോടെ രജനിയിരിക്കുന്നതും വാര്‍ത്തയായിരുന്നു. മൊയ്തീന് ഭായ് എന്ന കഥാപാത്രമായാണ് സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ രജിനി അഭിനയിക്കുന്നത്. അതിഥി താരമായാണ് തലൈവര്‍ പ്രത്യക്ഷപ്പെടുന്നത്. വിക്രാന്തും വിഷ്ണു വിശാലുമാണ് പ്രധാനവേഷങ്ങളില്‍. ചിത്രത്തിന്റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫെബ്രുവരി ഒന്‍പതിന് ചിത്രം തിയറ്ററുകളിലെത്തും.
She never said 'Sanghi' was a bad word, says Rajinikanth on Aiswarya's speech