കേരളപൊലീസിന്‍റെ പൊന്‍തൂവലുകള്‍ക്ക് ഇന്നും കളങ്കമായി നില്‍ക്കുകയാണ് സുകുമാരക്കുറുപ്പെന്ന പിടികിട്ടാപ്പുള്ളി. ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ കുറുപ്പ് തന്‍റെ കണക്കുപുസ്തകത്തില്‍ കുറിച്ചിട്ടത് ചാക്കോയെന്ന പാവം മനുഷ്യനെ ആയിരുന്നു. കുറുക്കന്‍റെ കൗശലവും ഒടിയന്‍റെ ആൾമാറാട്ട ചാതുരിയുള്ള സുകുമാരക്കുറുപ്പ് ഇന്റര്‍പോളിന്‍റെ റെഡ് കോര്‍ണര്‍ നോട്ടീസില്‍ ഇന്നുമുണ്ട്. ഹിപ്പിയായും സന്യാസിയായും പല കാലങ്ങളില്‍ പല വേഷങ്ങളില്‍ പല നാടുകളില്‍ പ്രത്യക്ഷപ്പെട്ടു കുറുപ്പ്. നാലു പതിറ്റാണ്ടിനിപ്പുറവും അറിയില്ല ആ വില്ലന്‍ എവിടെയെന്ന്..വിഡിയോ
Sukumara kurup missing for fourty years