ഭക്ഷണത്തില്‍ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് അധികവും. ചിലതൊക്കെ ഹിറ്റാവും. ചിലത് വായില്‍ വയ്ക്കാന്‍ പോലും കൊള്ളാത്തതും. അത്തരത്തിലൊരു പരീക്ഷണമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. കൊല്‍ക്കത്തയിലെ ഒരു തട്ടുകടക്കാരിയാണ് കുറച്ചധികം വെറൈറ്റിയായ 'ബിരിയാണി മോമോ'യുമായി വൈറലാകുന്നത്. മോമോസിനുള്ളില്‍ ചിക്കന്‍ ബിരിയാണി നിറച്ചാണ് യുവതി വില്‍പ്പനയ്ക്ക് വച്ചത്. ഫുഡ് വ്ലോഗര്‍മാരിലൊരാള്‍ ഇത് പരിചയപ്പെടുത്തിയതോടെ സംഭവം കത്തിക്കയറി.
കൊല്‍ക്കത്തയിലെ ആദ്യ ബിരിയാണി മോമോ, പരീക്ഷിക്കാമെന്നും സംഭവം കൊള്ളാമെന്നും വ്ലോഗര്‍ കഴിച്ചു നോക്കിയ ശേഷം പറയുന്നുണ്ട്. 120 രൂപയാണ് ഒരു ബിരിയാണി മോമോസിന്‍റെ വില.
എന്നാല്‍ ഈ കൊലച്ചതി വേണ്ടിയിരുന്നില്ലെന്നാണ് ഒരു മില്യണിലധികം ആളുകള്‍ കണ്ട വിഡിയോയ്ക്ക് താഴെ പലരും കുറിച്ചത്. ബിരിയാണിയുടെയും മോമോസിന്‍റെയും പേര് കളയാന്‍ ഇത്തരം പരീക്ഷണം നടത്തരുതെന്നും ആളുകള്‍ കുറിച്ചു. ഒരേ സമയം രണ്ട് സൂപ്പര്‍ വിഭവങ്ങളെ നശിപ്പിച്ച് കളഞ്ഞുവല്ലോയെന്ന് സങ്കടപ്പെടുന്നവരും കുറവല്ല. മറ്റു ചിലരാകട്ടെ ബിരിയാണി മോമോ പരിചയപ്പെടുത്തിയ വ്ലോഗറെ ചീത്ത പറയുകയാണ്. മൈദയിട്ട ബിരിയാണ് തനിയേ കഴിച്ചോളൂ എന്നും ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഭക്ഷണത്തില്‍ പരീക്ഷണം നടത്തുന്നത് നല്ലതാണെന്നും കഴിച്ച് നോക്കിയിട്ട് കുറ്റപ്പെടുത്തിയാല്‍ പോരെയെന്ന് പറയുന്നവരും കുറവല്ല. പലതരം രുചികള്‍ കൂടിക്കലര്‍ന്ന് തന്നെയാണ് ഭക്ഷണ സംസ്കാരം രൂപപ്പെട്ടതെന്നും അതിനെ അടച്ചാക്ഷേപിക്കേണ്ടെന്നും ചിലര്‍ കുറിച്ചു.
Street vendor stuffs chicken biriyani inside a momo; social media reaction