ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത യാത്രക്കാരന്റ മുഖത്ത് ആഞ്ഞടിച്ച ടിടിഇക്കെതിരെ നടപടിയെടുത്ത് മന്ത്രി. കഴിഞ്ഞ ദിവസമാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്റെ പേരില്‍ ടിടിഇ, സീറ്റിലിരിക്കുകയായിരുന്ന യാത്രക്കാരന്റെ മുഖത്തടിച്ചത്. നിരന്തരം മുഖത്തടിച്ചതിനു പിന്നാലെ കഴുത്തിലിട്ടിരുന്ന ഷോള്‍ കൂട്ടിപ്പിടിച്ച് വലിക്കുന്നതും കാണാം. യാത്രക്കാരന്‍ തന്നെ അടിക്കരുതെന്ന് പല തവണ പറയുന്നതും കേള്‍ക്കാം. അടുത്തുളള യാത്രക്കാരും ടിടിഇയോട് മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയാണ് ടിടിഇയുടെ പ്രവൃത്തി.
രാജേഷ് സഹു എന്ന എക്സ് ഉപയോക്താവാണ് വിഡിയോ പങ്കുവെച്ചത്. ബറൗണി– ലക്നൗ എക്സ്പ്രസിലാണ് സംഭവം. വിഡിയോ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഈ ആളുകൾക്ക് ഇതുപോലെ അടിക്കാൻ സ്വാതന്ത്ര്യമുണ്ടോ? എന്ന ചോദ്യത്തോടെയാണ് മന്ത്രിയെ ടാഗ് ചെയ്തത്.
മുകളിലെ ബര്‍ത്തിലിരുന്ന വ്യക്തിയാണ് വീഡിയോ പകര്‍ത്തിയത്. ഈ സമയം ടിടിഇ സീറ്റിന്‍റെ മുകളില്‍ കയറി നിന്ന് മുകളിലെ ബര്‍ത്തിലിരുന്ന് വീഡിയോ പകര്‍ത്തുന്നയാളെ തല്ലാന്‍ ശ്രമിക്കുമ്പോള്‍ വീഡിയോ അവസാനിക്കുകയാണ്. ഇന്നലെ ഉച്ചയോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു ദിവസത്തിനുള്ളില്‍ വീഡിയോ 33 ലക്ഷം പേരാണ് കണ്ടത്.
ഇത്തരം മോശം പെരുമാറ്റങ്ങളോട് ഒരു തരത്തിലുമുള്ള സഹിഷ്ണുതയുണ്ടാവില്ലെന്ന് പറഞ്ഞാണ് വൈകിട്ട് മന്ത്രി പ്രതികരിച്ചത്. ടിടിഇയെ സസ്പെന്‍ഡ് െചയ്തെന്നും തുടരന്വേഷണത്തിന് ഉത്തരവിട്ടെന്നും മന്ത്രി അറിയിച്ചു.
Passenger slapped by the TTE, video goes viral and he got suspended