‘അടിക്കുറിപ്പുകൾ ആവശ്യമില്ല’ എന്ന കുറിപ്പോടെ മകൾ ശിൽപ്പയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഗായകൻ എം.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. ശിൽപയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ലേഖയെയും അമ്മയെ തിരിച്ചും ചുംബിക്കുന്ന ലേഖയെയും ചിത്രങ്ങളിൽ കാണാം.
ഇരുവരെയും കണ്ടിട്ട് സഹോദരിമാരെപ്പോലെ തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്. മുൻപ് ഗുരുവായൂർ ക്ഷേത്രമുറ്റത്ത് വച്ച് മകളെ ചേർത്തു പിടിച്ചു നിൽക്കുന്ന ലേഖയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ശിൽപയുടെ താമസം. എം.ജി.ശ്രീകുമാറും ലേഖയും ഇടയ്ക്കിടെ മകളെ സന്ദർശിക്കാൻ അമേരിക്കയിലേക്കു പോകാറുണ്ട്. അടുത്തിടെയാണ് മകളെക്കുറിച്ച് ലേഖ ശ്രീകുമാർ വെളിപ്പെടുത്തിയത്. ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.