ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും മകന്‍ മല്‍ഹാറുമൊത്ത് കൊച്ചുകൊച്ചു സന്തോഷങ്ങള്‍ പങ്കിടാന്‍ ദിവ്യ എസ് അയ്യര്‍ ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇരുവരുടേയും വിഡിയോകള്‍ക്കു ആരാധകരേറെയാണ്.
ഫോട്ടോഗ്രാഫറായി മാറിയ കുഞ്ഞു മൽഹാറിനെയാണ് ഇത്തവണ വിഡിയോയിൽ ദിവ്യ എസ് അയ്യർ പരിചയപ്പെടുത്തുന്നത്. മകന് മുന്നിൽ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും അതിനു പിന്നാലെ മൽഹാർ പകർത്തിയ ഫോട്ടോയും എന്ന രീതിയിലാണ് വിഡിയോ. 'ചിൻ പൊടിക്ക് അപ്പ്' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'മഹേഷിന്റെ പ്രതികാരം' സിനിമയിലെ 'തെളിവെയിൽ അഴകും' എന്ന ഗാനമാണ് അകമ്പടിയായി ചേർത്തിരിക്കുന്നത്. ലിറ്റിൽ ജോയ്സ് ഓഫ് ലൈഫ്, ഫോട്ടോഷൂട്ട് എന്നീ ഹാഷ് ടാഗുകളിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
അമ്മയുടെയും മകന്റെയും ഫോട്ടോഷൂട്ടിനെ സോഷ്യൽ മീഡിയയും നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. വളരെ വ്യത്യസ്തമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 'ഐ എ എസ് ഓഫീസർ ദിവ്യ എസ് അയ്യറിനൊപ്പം ക്യാമറമാൻ കുഞ്ഞു മൽഹാർ' എന്നാണ് ചിത്രത്തിന് ലഭിച്ച അതിമനോഹരമായ ഒരു കമന്റ്.