santhosh-trophy-team

കേരളത്തിന്‍റെ ആദ്യ സന്തോഷ് ട്രോഫി നേട്ടത്തിന്‍റെ സൂവര്‍ണ്ണ ജൂബിലി ആഘോഷിച്ച് കൊച്ചി. അന്നത്തെ ടീം അംഗങ്ങളിൽ അവശേഷിച്ചവരൊക്കെ കേരളം ചാമ്പ്യൻമാരായ മഹാരാജാസ് സ്റ്റേഡിയത്തിൽ ഒത്തുചേർന്നു. 1973 ഡിസംബർ 27 നായിരുന്നു കേരളത്തിന്‍റെ ചരിത്രനേട്ടം.

 

മനസ് 50 വർഷം പിന്നോട്ടു പോയി. അവരെല്ലാം യുവാക്കളായി. പാൽവെളിച്ചത്തിൽ ആടിയുലഞ്ഞ ചൂളമര ഗാലറിയും, അവിടുന്നുയർന്ന ആർപ്പുവിളിയും അവരൊരിക്കൽ കൂടി അറിഞ്ഞു. കേട്ടു. കേരളത്തിന്‍റെ ജഴ്സിയണിഞ്ഞ അവർ പഴയ കാലം പറഞ്ഞു.

 

 

ഒളിമ്പ്യൻ സൈമൺ സുന്ദർരാജ് അന്ന് കേരളത്തിന്‍റെ തന്ത്രശാലിയായിരുന്നു. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് ഘോഷയാത്രയാണ് ഏവരും ഡി.എച്ച് ഗ്രൗണ്ടില്‍ എത്തിയത്. തുടര്‍ന്ന്  1973 ലെ സന്തോഷ് ട്രോഫി താരങ്ങളെ ആദരിച്ചു.

 

Fifty years since kerala won santhosh trophy for the first time