സമൂഹത്തിലെ കരുത്തരായ വനിതകളുടേതായി ഫോബ്സ് തയ്യാറാക്കിയ പട്ടികയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും നാല് സ്ത്രീകള്‍. പണം, മാധ്യമങ്ങള്‍, സ്വാധീനം, സ്വാധീനം ചെലുത്തിയ മേഖലകള്‍ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഫോബ്സ് കരുത്തരെ തിരഞ്ഞെടുത്തത്. കഴിവും നേതൃപാടവവും സ്വാധീനശേഷിയും കൊണ്ട് ഇവര്‍ ആഗോളതലത്തില്‍ സ്വന്തം പേര് ചേര്‍ത്തുവയ്ക്കുന്നുവെന്ന് മാസിക വിലയിരുത്തി.
പട്ടികയില്‍ 32–ാമതായാണ് ധനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ നിര്‍മല സീതാരാമന്‍ ഇടം പിടിച്ചത്. 2017 മുതല്‍ 2019 വരെ പ്രതിരോധമന്ത്രിയായും 2019 മുതല്‍ രാജ്യത്തിന്‍റെ ധനമന്ത്രിയായും പ്രവര്‍ത്തിക്കുകയാണ് അവര്‍. ഇന്ദിരഗാന്ധിക്ക് ശേഷം രാജ്യത്തിന്‍റെ പ്രതിരോധമന്ത്രി സ്ഥാനത്തെത്തിയ ഏക വനിതയും നിര്‍മലയാണ്. ആഗോളതലത്തില്‍ കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 36–ാമതായും നിര്‍മല ഇടം നേടിയിരുന്നു.
ശതകോടീശ്വരയും സാമൂഹിക പ്രവര്‍ത്തകയും എച്ച്സിഎല്‍ ചെയര്‍പഴ്സനുമായ റോഷ്നി മല്‍ഹോത്രയാണ് പട്ടികയിലെ അറുപതാം സ്ഥാനക്കാരി. ഇന്ത്യയില്‍ നിന്നും ലിസ്റ്റ് ചെയ്യപ്പെട്ട ഐടി കമ്പനികളിലൊന്നിനെ നയിക്കുകയെന്ന അപൂര്‍വതതയും റോഷ്നിക്കുണ്ട്. 2019 ലെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും ധനാഢ്യയായ സ്ത്രീയും റോഷ്നിയായിരുന്നു. 2019 മുതല്‍ ഫോബ്സ് പട്ടികയില്‍ റോഷ്നി ഇടം നേടിയിട്ടുണ്ട്.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുെട െചയര്‍പഴ്സനാണ സോമ മൊന്‍ഡല്‍ പട്ടികയില്‍ 70–ാം സ്ഥാനത്താണ്. സംരംഭകയായ കിരണ്‍ മജുംദാറാണ് പട്ടികയില്‍ ഇടംനേടിയ മറ്റൊരു വരിത. ഐഐഎം ബെംഗളൂരു മാനേജറായിരുന്ന കിരണ്‍ നിലവില്‍ ബയോകോണ്‍ ലിമിറ്റഡിന്‍റെ സ്ഥാപകയാണ്. പട്ടികയില്‍ 76–ാം സ്ഥാനത്താണ് കിരണിന്‍റെ സ്ഥാനം.
Nirmala Sitharaman and three others from India in Forbes most powerful women for 2023